ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സ്വാധീനം വര്‍ധിപ്പിക്കാന്‍ തന്ത്രമൊരുക്കി ബിജ പി. ശനിയാഴ്ച ഹൈദരാബാദില്‍ ആരംഭിക്കുന്ന ബി ജെ പി ദേശീയ നിര്‍വാഹകസമിതി യോഗത്തില്‍ ഇത് സംബന്ധിച്ച പദ്ധതികള്‍ക്ക് രൂപം നല്‍കും. മഹാരാഷ്ട്രയിലെ അട്ടിമറി നല്‍കുന്ന ഊര്‍ജം ബലമാക്കി തെലങ്കാന വഴി ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ പിടിക്കാനാണ് ബി ജെ പി നീക്കം.ദക്ഷിണേന്ത്യയിലെ 129 ലോക്‌സഭാ സീറ്റുകളിലും സ്വാധീനം വര്‍ധിപ്പിക്കാനാണ് ബി ജെ പി ശ്രമിക്കുന്നത്. ‘മിഷന്‍ ദക്ഷിണേന്ത്യ 2024’ എന്നാണ് പദ്ധതിയ്ക്ക് പേരിട്ടിരിക്കുന്നത്.
തെലങ്കാനയിലെ ടി ആര്‍ എസ് സര്‍ക്കാരാണ് ആദ്യ ലക്ഷ്യം. സംസ്ഥാനത്ത് ടി ആര്‍ എസ് സര്‍ക്കാരിന്റെ കൗണ്ട് ഡൗണ്‍ ആരംഭിച്ച് കഴിഞ്ഞെന്ന് ബി ജെ പി ദേശീയ ജനറല്‍ സെക്രട്ടറി തരുണ്‍ ചുഗ് പറഞ്ഞു. അഞ്ച് വര്‍ഷത്തിന് ഇതാദ്യമായാണ് ഡല്‍ഹിക്ക് പുറത്ത് ബി ജെ പി ദേശീയ നിര്‍വാഹകസമിതി യോഗം ചേരുന്നത്.2004‑ലാണ് ഹൈദരാബാദില്‍ ഒടുവില്‍ ബി ജെ പി ദേശീയ നിര്‍വാഹകസമിതി യോഗം ചേര്‍ന്നത്. ഇതുവരെ ഉപയോഗിച്ച ‘കോണ്‍ഗ്രസ്-മുക്ത് ഭാരത്’ എന്നതില്‍ നിന്ന് ‘രാജവംശ രഹിത ഇന്ത്യ’ എന്നതിലേക്ക് മുദ്രാവാക്യം മാറ്റാനാണ് ബി ജെ പിയുടെ തീരുമാനം. തെലങ്കാന ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പാര്‍ട്ടിയുടെ അടിത്തറ വിപുലപ്പെടുത്താനുള്ള പാര്‍ട്ടിയുടെ ശ്രമങ്ങള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ജൂലൈ 3 ന് ഹൈദരാബാദില്‍ വമ്പിച്ച നടത്തും. പ്രാദേശിക സംസ്‌കാരവും പാരമ്പര്യവും പ്രമേയമാക്കിയാണ് റാലി സംഘടിപ്പിക്കുന്നത്.
കെ ചന്ദ്രശേഖര്‍ റാവുവിന്റെ നേതൃത്വത്തിലുള്ള ഭരണകക്ഷിയായ ടി ആര്‍ എസ് ദേശീയ തലത്തില്‍ ബി ജെ പിയെ വെല്ലുവിളിക്കാന്‍ സഖ്യമുണ്ടാക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സംസ്ഥാനത്ത് ബി ജെ പി മുന്നേറ്റം നടത്താന്‍ ശ്രമിക്കുന്നത്. യോഗത്തിന് മുന്നോടിയായി, രാജ്യത്തുടനീളമുള്ള ബിജെപി നേതാക്കള്‍ 119 മണ്ഡലങ്ങളിലെയും പാര്‍ട്ടി പ്രവര്‍ത്തകരുമായി ആശയവിനിമയം നടത്തുകയും ജനസമ്പര്‍ക്ക പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തു. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ തെലങ്കാനയിലെ നാല് ലോക്സഭാ സീറ്റുകളില്‍ ബി ജെ പി വിജയിച്ചിരുന്നു. തെലങ്കാന, ആന്ധ്രാപ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളില്‍ രണ്ടാം തലമുറ നേതാക്കളാണ് തങ്ങളുടെ പാര്‍ട്ടികളുടെയോ സര്‍ക്കാരിന്റേയോ നേതൃസ്ഥാനത്ത് എന്നതാണ് ബി ജെ പി തന്ത്രത്തിന്റെ കാതല്‍. ഇതോടൊപ്പം കേരളം കൂടി കൈപ്പിടിയിലാക്കാനുള്ള തന്ത്രങ്ങളും മെനയും. 2016 ല്‍ ബി ജെ പിയ്ക്ക് ചരിത്രത്തില്‍ ആദ്യമായി കേരള നിയമസഭയില്‍ ഒരു സീറ്റ് ലഭിച്ചിരുന്നു.
എന്നാല്‍ 2021 ല്‍ അത് നഷ്ടപ്പെട്ട് വീണ്ടും പൂജ്യത്തിലേക്കായി. അടുത്തിടെ നടന്ന തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലും ബി ജെപിയുടേത്മോശംപ്രകടനമായിരുന്നു.ഉത്തരേന്ത്യയില്‍ വര്‍ഗ്ഗീയകാര്‍ഡിറക്കി രാഷട്രീയ പ്രവര്‍ത്തനംനടത്തുന്ന ബിജെപിക്ക് ദക്ഷിണേന്ത്യയില്‍ നില അത്ര ശോഭനമല്ല. കേരളത്തില്‍ യുഡിഎഫിന്‍റെ സഹായത്തോടെ കിട്ടിയ നേമം മണ്ഡലവും ഇത്തവണ എല്‍ഡിഎഫ് നേടിയതോടെ നഷ്ടമായി.തമിഴ്നാട്ടില്‍ സ്റ്റാലിന്‍റെ നേതൃത്വത്തില്‍ ബിജെപിയെ കാലുകുത്താന്‍ അനുവദിക്കില്ല. കേരളത്തില്‍ വര്‍ഗ്ഗിയ കാര്‍ഡ് ഇറക്കാന്‍ ശ്രമിച്ചപ്പോഴും സിപിഐ അടക്കമുള്ള ഇടതുപാര്‍ട്ടികളുടെ വെള്ളംചേര്‍ക്കാത്ത നിലപാടുകളാണ് ബിജെപിക്ക് കേരളത്തില്‍ സ്വാധീനിക്കാന്‍ കഴിയാതെ പോയിരിക്കുന്നു.കൂടാതെ ബിജെപി കേരള ഘടകത്തിലെ ഗ്രൂപ്പ് പോരില്‍ നിരാശരാണ് പാര്‍ട്ടി അണികള്‍
English Summary:BJP leadership as Mission South India 2024 in South India; The state is rocked by factionalism
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.