14 November 2024, Thursday
KSFE Galaxy Chits Banner 2

Related news

November 13, 2024
November 13, 2024
November 12, 2024
November 10, 2024
November 9, 2024
November 9, 2024
November 9, 2024
November 8, 2024
November 7, 2024
November 7, 2024

ലോകവ്യാപകമായി രാമായണോത്സവം സംഘടിപ്പിക്കുമെന്ന് ബിജെപി പ്രകടന പത്രിക

Janayugom Webdesk
ന്യൂഡല്‍ഹി
April 14, 2024 11:40 am

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിലെ ഭരിക്കുന്ന രാഷട്രീയ പാര്‍ട്ടി അവരുടെ തെര‍ഞെടുപ്പ് പ്രകടനപത്രിക ഇറക്കി. ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ പ്രകടപത്രികയില്‍ പറയുന്നു ലോകമാകെ രാജ്യാന്തര രാമായണോത്സവം സംഘടിപ്പിക്കുമെന്ന്. മോഡി ഗ്യാരന്റി എന്ന പേരില്‍ 14ഭാഗങ്ങളായുലള്ള പ്രകടനപത്രികയാണ് പുറത്തിറക്കിയിരിക്കുന്നത്. 

കൂടുതൽ വന്ദേഭാരത് ട്രെയിനുകൾ ഓടിക്കും, ദരിദ്ര വിഭാഗങ്ങൾക്ക് മൂന്ന് കോടി വീട് കൂടി നിർമ്മിച്ച് നൽകും, 6Gസാ​ങ്കേതിക വിദ്യ നടപ്പിലാക്കും എന്നിവയാണ് പ്രധാന പ്രഖ്യാപനങ്ങൾ. ഏക സിവില്‍ കോഡും ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് പദ്ധതിയും നടപ്പാക്കുമെന്നും പത്രികയിൽ പറയുന്നു.ബിജെപി ദേശീയ ആസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡി , ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ധനകാര്യ മന്ത്രി നിർമല സീതാരാമൻ, ബിജെപി അധ്യക്ഷൻ ജെ പി നദ്ദ എന്നിവർ ചേർന്നാണ് പ്രകടനപത്രിക പുറത്തിറക്കിയത്.

പ്രകടന പത്രിക സമ്പൂർണ രാഷ്ട്ര വികസനത്തിനുള്ള രേഖയാണെന്നും നടപ്പാക്കുന്ന കാര്യങ്ങളേ പ്രകടനപത്രികയിൽ പറയാറുള്ളൂവെന്നും പ്രധാനമന്ത്രി നരേന്ദ്രമോഡി അവകാശപ്പെടുന്നുവനിതാ സംവരണ നിയമം, പുതിയ ക്രിമിനൽ നിയമം എന്നിവ നടപ്പാക്കും. പെട്രോളിയം ഉൽപ്പന്നങ്ങളുടെ നികുതി കുറയ്ക്കും. റേഷൻ, വെള്ളം എന്നിവ അടുത്ത അ‍ഞ്ച് വർഷം സൗജന്യമായി നൽകും. എല്ലാ വീടുകളിലും പാചകവാതകം പൈപ്പ് ലൈൻ വഴി നൽകും.

ഇന്ത്യയെ രാജ്യാന്തര നിർമാണ ഹബ്ബാക്കി മാറ്റും. വടക്ക് — തെക്ക് ബുള്ളറ്റ് ട്രെയിൻ റൂട്ടിൻ്റെ സാധ്യത പഠനം നടത്തും. പുതിയ വന്ദേഭാരത് ട്രെയിനുകൾ. 70 വയസ് കഴിഞ്ഞവർക്ക് അ‍ഞ്ച് ലക്ഷം രൂപ വരെ സൗജന്യ ചികിത്സ. ലോകമാകെ രാജ്യാന്തര രാമായണ ഉത്സവം സംഘടിപ്പിക്കും. ദരിദ്ര വിഭാഗങ്ങൾക്ക് 3 കോടി വീടുകൾ കൂടി നിർമിച്ചുനൽകും. മുദ്ര ലോൺ തുക 10 ലക്ഷത്തിൽ നിന്ന് 20 ലക്ഷമായി ഉയർത്തും തുടങ്ങിയ വാഗ്ദാനങ്ങളും ബിജെപി മുന്നോട്ടുവയ്ക്കുന്നു. 

Eng­lish Summary:
BJP Man­i­festo that Ramayan Fes­ti­val will be orga­nized all over the world

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.