23 January 2026, Friday

Related news

January 21, 2026
January 21, 2026
January 18, 2026
January 10, 2026
January 10, 2026
January 8, 2026
January 8, 2026
January 8, 2026
January 8, 2026
January 7, 2026

പൊലീസ് നോക്കിനില്‍ക്കെ യുവാക്കളെ ലാത്തികൊണ്ടടിച്ച് ബിജെപി എംഎല്‍എ

Janayugom Webdesk
ബുൾധാന
March 3, 2024 3:37 pm

പൊലീസ് നോക്കി നില്‍ക്കെ ശിവജയന്തി ഘോഷയാത്രയില്‍ പങ്കെടുത്ത യുവാക്കളെ ലാത്തികൊണ്ടടിച്ച് ബിജെപി എംഎല്‍എ. ശിവസേന എംഎൽഎ സഞ്ജയ് ഗെയ്‌ക്‌വാദാണ് നിയമം കൈയിലെടുത്തത്. ഫെബ്രുവരി 19ന് നടന്ന സംഭവത്തിന്റെ വീഡിയോ വൈറലയാതിനെത്തുടര്‍ന്നാണ് സംഭവം വാര്‍ത്തകളിലിടംപിടിച്ചത്.

ഫെബ്രുവരി 19 ന് ബുൽദാഹാനയിൽ നടന്ന ശിവജയന്തി ഘോഷയാത്രയിൽ പങ്കെടുത്ത യുവാക്കളെയാണ് എംഎല്‍എ ആക്രമിച്ചത്. പൊലീസിനോട് യുവാവിനെ ആക്രമിക്കാൻ ഗെയ്ക്വാദ് ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ പൊലീസ് അടിക്കുന്നില്ലെന്ന് കണ്ട ഗെയ്ക്വാദ്, ലാത്തി വാങ്ങി യുവാവിനെ അടിക്കുകയായിരുന്നു.

യുവാവിനെ ആക്രമിച്ചയാൾ വെറുമൊരു ഗുണ്ടയല്ലെന്നും മുഖ്യമന്ത്രിയുടെ പാർട്ടിയിലെ എംഎൽഎയാണെന്നും പ്രതിപക്ഷം പ്രതികരിച്ചു. അതേസമയം സംഭവത്തില്‍ ഇതുവരെ പരാതികള്‍ ഒന്നും തന്നെ ലഭിച്ചിട്ടില്ലെന്നും പരാതി ലഭിച്ചാല്‍ നടപടിയെടുക്കാമെന്നും പൊലീസ് പറഞ്ഞു.

Eng­lish Sum­ma­ry: BJP MLA beat youths with lath­is as police watched

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.