22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 10, 2024
December 9, 2024
December 9, 2024
December 6, 2024
December 5, 2024
December 4, 2024
December 3, 2024
December 2, 2024
December 2, 2024

കൊടകരയിൽ കള്ളപ്പണം എത്തിച്ചത് ബിജെപി എംഎൽഎ; പണം കൈകാര്യം ചെയ്തവരിൽ കെ സുരേന്ദ്രനുമെന്നും പൊലീസ് റിപ്പോർട്ട്

Janayugom Webdesk
തൃശ്ശൂ‍ർ
November 1, 2024 6:37 pm

കൊടകരയിലേക്ക് കള്ളപ്പണം ഒഴുക്കിയത് കർണാടകയിലെ ബിജെപി എംഎൽഎയെന്ന് കേരള പൊലീസ്. കേസിൽ അറസ്റ്റിലായ ധർമ്മരാജന്റെ മൊഴിയെ അടിസ്ഥാനമാക്കി പൊലീസ് ഇഡിക്ക് നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. 41.48 കോടി രൂപയാണ് കർണാടകത്തിൽ നിന്ന് കേരളത്തിലേക്ക് എത്തിച്ചതെന്ന് കേസന്വേഷിച്ച പൊലീസിന് മുമ്പാകെ കള്ളപ്പണ ഇടപാടുകാരൻ ധർമരാജൻ മൊഴി നൽകിയിരുന്നു. 

എംഎൽഎയുടെ പേര് പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ, സംഘടനാ സെക്രട്ടറി എം ഗണേശൻ, ഓഫിസ് സെക്രട്ടറി ഗിരീഷൻ നായർ എന്നിവർ കള്ളപ്പണം കൈകാര്യം ചെയ്‌തെന്ന് റിപ്പോർട്ടിൽ പൊലീസ് വ്യക്തമാക്കി. ധർമരാജൻ വഴി ഹവാലപ്പണമായി 41 കോടി രൂപയാണ് എത്തിയത്. ബിജെപിക്ക് വേണ്ടിയാണ് പണമെത്തിയത്. ഇതിൽ 14.4 കോടി രൂപയാണ് കർണാടകത്തിൽ നിന്ന് എത്തിയത്. മറ്റ് ഹവാല റൂട്ടിലൂടെ 27 കോടി രൂപയെത്തി. കൊടകരയിൽ കവർച്ച ചെയ്യപ്പെട്ടത് 7.90 കോടി രൂപയായിരുന്നു. സംസ്ഥാനത്ത് വിവിധ മണ്ഡലങ്ങളിൽ വിതരണം ചെയ്തത് 33.50 കോടി രൂപയാണെന്ന് പറയുന്ന റിപ്പോർട്ടിൽ ഹവാല റൂട്ടുകളുടെ പട്ടികയും പൊലീസ് കൈമാറിയിരുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് കാലത്തെ കള്ളപ്പണ കണക്ക് അന്വേഷിക്കാൻ ഇഡിയോട് ആവശ്യപ്പെട്ടുള്ളതാണ് പൊലീസ് റിപ്പോർട്ട്.

അതിനിടെ 2021 തെര‍ഞ്ഞെടുപ്പില്‍ കൊടകര മോഡൽ പണം ബിജെപി സ്ഥാനർത്ഥികള്‍ മത്സരിച്ച എല്ലാ മണ്ഡലങ്ങളിലും എത്തിയിട്ടുണ്ടെന്ന് പ്രസീത അഴിക്കോട് പറഞ്ഞു. ബത്തേരിയിലേക്ക് മൂന്നര കോടി രൂപ എത്തിയിട്ടുണ്ട്. ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രനാണ് ഇടപാടുകള്‍ക്ക് നേതൃത്വം നല്‍കിയത്. എന്നാല്‍ തെളിവ് ലഭിച്ചിട്ടും നടപടിഉണ്ടായില്ലെന്നും പ്രസീത അഴീക്കോട് പറഞ്ഞു. സികെ ജാനുവിന് പൂജാദ്രവ്യങ്ങളെന്ന വ്യാജേനയാണ് 25 ലക്ഷം രൂപ കൈമാറിയതെന്നും പ്രസീത പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.