27 December 2025, Saturday

മുസ്ലിങ്ങള്‍ കീടങ്ങളാണെന്നും കൊല്ലണമെന്നും ആഹ്വാനം ചെയ്ത ബിജെപി എംഎല്‍എക്കെതിരെ കേസ്

Janayugom Webdesk
March 15, 2023 4:33 pm

മുസ്ലിങ്ങള്‍ കീടങ്ങളാണെന്നും ഹിന്ദുരാഷ്ട്രത്തിനായി അവരെ കൊലപ്പെടുത്തണമെന്നും ആഹ്വാനം ചെയ്ത ബിജെപിയുടെ സസ്പെന്‍ഷനിലായ എംഎല്‍എ ടി രാജ സിങ്ങിനെതിരെ കേസെടുത്തു. അഹമ്മദ്‌നഗർ ജില്ലയിലെ ശ്രീരാംപൂർ നഗരത്തിൽ ഇയാൾ നടത്തിയ പ്രസംഗത്തിനെതിരെ പ്രദേശവാസികള്‍ പരാതി നല്‍കിയിരുന്നു.

മാർച്ച് 10നാണ് രാജാ സിങ് മുസ്ലീങ്ങൾക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയത്. 2026 ഓടെ ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കുമെന്നും അവകാശപ്പെട്ടിരുന്നു. സിങ്ങിന്റെ പ്രസംഗത്തിന്റെ വീഡിയോ സമൂഹമാധ്യമത്തിൽ വ്യാപകമായി പ്രചരിച്ചു. ‘ഹിന്ദുക്കൾക്കെതിരെ ആരു സംസാരിച്ചാലും ഞങ്ങൾ അവരെ വെറുതെ വിടില്ല’ എന്നും സിങ് വീഡിയോയില്‍ പറയുന്നുണ്ട്. ‘നമ്മുടെ ഹിന്ദു രാഷ്ട്രത്തിൽ നിങ്ങൾ ദിവസത്തിൽ അഞ്ച് പ്രാവശ്യം ചെയ്യുന്നത് (മുസ്ലീം പ്രാർത്ഥനകളെക്കുറിച്ച്) തുടരാനാവില്ല. നിങ്ങളുടെ ഒരു ഉച്ചഭാഷിണി പോലും ലഭിക്കില്ല’ എന്നും രാജാ സിങ് പറഞ്ഞിരുന്നു.

മുസ്ലീങ്ങളെ പ്രാണികൾ എന്നും കാക്കപ്പൂക്കൾ എന്നും വിളിക്കുകയും ഒരു സ്പ്രേ ഉപയോഗിച്ച് അവരെ ഉന്മൂലനം ചെയ്യണമെന്നും ശിവസേന സ്ഥാപകൻ ബാൽ താക്കറെ ഒരു മാധ്യമ അഭിമുഖത്തിൽ പറഞ്ഞിരുന്നു എന്നുമാണ് തന്റെ പ്രസംഗം വിവാദമായപ്പോള്‍ രാജാ സിങ് പ്രതികരിച്ചത്.

 

Eng­lish Sam­mury: Sus­pend­ed Bharatiya Jana­ta Par­ty MLA T Raja Singh has been booked for alleged­ly mak­ing inflam­ma­to­ry remarks against Muslims

 

Kerala State - Students Savings Scheme

TOP NEWS

December 27, 2025
December 27, 2025
December 27, 2025
December 27, 2025
December 27, 2025
December 26, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.