3 July 2024, Wednesday
KSFE Galaxy Chits

Related news

July 3, 2024
June 30, 2024
June 30, 2024
June 29, 2024
June 28, 2024
June 27, 2024
June 23, 2024
June 17, 2024
June 17, 2024
June 17, 2024

വിവാദ പ്രസ്ഥാവനയുമായി ബിജെപി എംഎല്‍എ; ഹിന്ദുക്കള്‍ക്കെതിരെ ശബ്ദിച്ചാല്‍ കൈകാര്യം ചെയ്യുമെന്ന്

Janayugom Webdesk
ന്യൂഡല്‍ഹി
May 2, 2023 11:51 am

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ വീണ്ടും അധികാരത്തില്‍ എത്തുവാന്‍ ബിജെപി വര്‍ഗ്ഗീയ കാര്‍ഡ് ഇറക്കുന്നതിനൊപ്പം, ഭീഷണിയും ഉയര്‍ത്തുകയാണ്. തെരഞ്ഞെടുപ്പില്‍ ബിജെപി വന്‍ പരാജയം നേരിടുമെന്നാണ് സര്‍വേകള്‍ ഉള്‍പ്പെടെ പറയുന്നത്. ഒരോ ദിവസവും പുറത്തുവരുന്ന റിപ്പോര്‍ട്ടുകളും ബിജെപിക്ക് ശുഭസൂചകമല്ല, പ്രധാനമന്ത്രി നരേന്ദ്രമോഡിയും, കേന്ദ്ര മന്ത്രി അമിത്ഷായും, പാര്‍ട്ടി പ്രസിഡന്‍റ് ജെപി നദ്ദയും ഉള്‍പ്പെടെ പ്രചരണത്തില്‍ സജീവമായിട്ടും ബിജെപിയുടെ രാഷട്രീയ ഗ്രാഫ് താഴേക്കു തന്നെയാണ്.

സംഘപരിവാര്‍ അജണ്ടയോടുള്ള എതിര്‍പ്പും, വികസനമുരടിപ്പും, ബിജെപിയുടെ ഗ്രൂപ്പ് പോരും ജനങ്ങളെ മാറി ചിന്തിപ്പിക്കാന്‍ ഇടയാക്കിയിട്ടുണ്ട്. ഇത്തരമൊരു രാഷ്ട്രീയ സാഹര്യത്തിലാണ് ബിജെപിനേതാക്കള്‍ പരസ്യമായി തന്നെ പച്ചയായ വര്‍ഗ്ഗീയത പറഞ്ഞ് നാട്ടില്‍ അരാജകത്വം സൃഷ്ടിച്ച് വിഭാഗീതയത ഉണ്ടാക്കി രാഷട്രീയമുതലെടുപ്പിന് ശ്രമിക്കുന്നത്. ബസവണ ഗൗഡയാണ് യാതോരു സങ്കോചവും കൂടാതെ വിവാദ പ്രസ്ഥാവന നടത്തിയത്. 

കർണാടകയിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നാൽ യുപിയിലെ ആദിത്യനാഥ് സർക്കാരിന്റെ മോഡലിൽ ഭരണം കൊണ്ടുവരുമെന്നും,ഞങ്ങളുടെ വിശ്വാസത്തിനെതിരേ, ഹിന്ദുക്കൾക്കെതിരേ ശബ്ദിച്ചാൽ, അവരെ റോഡിൽവെച്ച് തന്നെ കൈകാര്യം ചെയ്യും. ജയിലിലേക്ക് അയക്കില്ല. എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തുമെന്നും അദ്ദേഹത്തിന്‍റെ പ്രസംഗത്തില്‍ പറയുന്നു. കര്‍ണാടകയിലെ വിജയപുരയില്‍വെച്ച് നടന്ന തിരഞ്ഞെടുപ്പ് റാലിയിലാണ് ബസവഗൗഡ ഇത്തരത്തില്‍ പ്രസംഗിച്ചത്. 

Eng­lish Summaary:
BJP MLA with con­tro­ver­sial state­ment; If you raise your voice against Hin­dus, you will be dealt with

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.