15 March 2025, Saturday
KSFE Galaxy Chits Banner 2

Related news

March 12, 2025
March 10, 2025
March 3, 2025
March 2, 2025
March 1, 2025
March 1, 2025
February 28, 2025
February 26, 2025
February 17, 2025
February 17, 2025

മണിപ്പൂരില്‍ മുഖ്യന്ത്രിക്കെതിരെ പരാതിയുമായി ബിജെപി എംഎല്‍എമാര്‍

Janayugom Webdesk
ന്യൂഡൽഹി
June 21, 2023 4:15 pm

മണിപ്പൂരിലെ ബിജെപി സര്‍ക്കാരില്‍ പൊതുജനങ്ങള്‍ക്ക് പൂര്‍ണമായും വിശ്വാസം നഷ്ടമായതായി ബിജെപി എംഎല്‍എമാര്‍.ഇതു സംബന്ധിച്ച് എംഎല്‍എമാര്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് കത്തയച്ചു.

ബിജെപിയെ പിന്തുണയ്ക്കന്ന മെയ്തി വിഭാഗത്തില്‍പെടുന്ന ഒമ്പത് എംഎല്‍എമാരാണ് മുഖ്യമന്ത്രിയെ തള്ളിപറഞ്ഞ് പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് കത്തയച്ചത്.നിലവിലെ സംസ്ഥാന സര്‍ക്കാരില്‍ പൊതുജനങ്ങള്‍ക്ക്പൂര്‍ണമായും വിശ്വാസം നഷ്ടപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി മണിപ്പൂരില്‍ നിന്നുള്ള ഒമ്പത് മെയ്തി എംഎല്‍എമാര്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിവേദനം നല്‍കി.

ഇവരില്‍ എട്ട് പേര്‍ ബിജെപിഎംഎല്‍എമാരും അതിലൊരാള്‍ എന്‍.വീരേന്ദ്രസിങ് സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന സ്വതന്ത്രനുമാണ്. സംസ്ഥാനത്ത് ക്രമസമാധാന നില പൂര്‍ണമായും തകര്‍ന്നിരിക്കുയാണെന്ന് അവര്‍ കത്തിലൂടെ അറിയിച്ചിട്ടുള്ളത്. 

നിലവിലെ അക്രമങ്ങള്‍ കാരണം 100ലേറെ നിരപരാധികളുടെ ജീവന്‍ നഷ്ടപ്പെടുകയും, വിലപ്പെട്ട സ്വത്തുക്കള്‍ക്ക് നാശം സംഭവിക്കുകയും ചെയ്തിട്ടുണ്ട്. നിലവിലുള്ള സര്‍ക്കാരിലും ഭരണത്തിലും ഞങ്ങള്‍ക്ക് വിശ്വാസമില്ല. സംസ്ഥാന സര്‍ക്കാരില്‍ ജനങ്ങള്‍ക്ക് പൂര്‍ണമായും വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണ്.

Eng­lish Summary:
BJP MLAs have com­plained against the Chief Min­is­ter in Manipur

You may also like this video:

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.