
കോണ്‍ഗ്രസ് നേതാവും, പ്രതിപക്ഷ നേതാവുമായ രാഹുല്‍ഗാന്ധിയുടെ മലേഷ്യന്‍ യാത്രയെ പരിഹസിച്ച് ബിജെപി . ഇതു സംബന്ധിച്ച് ബിജെപി ഐടി വിഭാഗം തലവൻ അമിത്‌മാളവ്യ സമൂഹമാധ്യമമായ എക്‌സിൽ പോസ്‌റ്റിട്ടു. രാഹുൽ മലേഷ്യയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ ലങ്കാവി സന്ദര്‍ശിക്കുന്ന ഫോട്ടോ സഹിതമാണ് പോസ്‌റ്റ്.
ബിഹാറിൽ തെരഞ്ഞെടുപ്പ് രാഷ്ട്രീയം ചൂടുപിടിക്കുമ്പോള്‍ കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി മലേഷ്യയിലേക്ക് രഹസ്യയാത്രനടത്തുന്നുവെന്ന പരിഹാസമായിട്ടാണ് ബിജെപി പോസ്റ്റിട്ടിരിക്കുന്നത്.കോൺഗ്രസ് യുവരാജാവിന് ബിഹാറിലെ ചൂടും പൊടിയുമൊന്നും ഇഷ്ടമല്ലാത്തത് കൊണ്ടാകും അദ്ദേഹം തിടുക്കത്തിൽ ഒരിടവേള എടുത്തത്. അതോ അദ്ദേഹം തന്റെ പതിവ് രഹസ്യയാത്രയിലാണോ എന്നും ബിജെപി പോസ്റ്റില്‍ ചോദിക്കുന്നു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.