22 January 2026, Thursday

Related news

January 21, 2026
January 21, 2026
January 19, 2026
January 18, 2026
January 17, 2026
January 15, 2026
January 15, 2026
January 15, 2026
January 13, 2026
January 12, 2026

തൃശൂരിൽ വോട്ടർമാർക്ക് പണം നൽകി സ്വാധീനിക്കാൻ ബിജെപി നീക്കം

Janayugom Webdesk
തൃശൂർ
April 25, 2024 7:24 pm

പണം നൽകി വോട്ടു വാങ്ങാനുള്ള ബിജെപിയുടെ ശ്രമങ്ങള്‍ തുടരുന്നു. നിശബ്ദ പ്രചാരണ ദിനത്തിലാണ് തൃശൂർ പാര്‍ലമെന്റ് മണ്ഡലത്തിലെ ഒളരിക്കരയിലെ പട്ടികജാതിക്കാരുടെ താമസ സ്ഥലമായ ശിവരാമപുരം കോളനിയില്‍ പണം വിതരണം നടന്നത്. ബിജെപി പ്രവര്‍ത്തകര്‍ വീടുകള്‍ തോറും കയറി പണം നല്‍കുകയായിരുന്നുവെന്ന് ദൃക് സാക്ഷികള്‍ പറയുന്നു. 121 കുടുംബങ്ങള്‍ ഉള്ള കോളനിയില്‍ 500 രൂപയാണ് ഓരോ വീട്ടിലും നല്‍കിയത്. പലരും പണം നിരസിച്ചെങ്കിലും ബലമായി കൈയില്‍ പിടിപ്പിക്കുകയായിരുന്നുവെന്ന് പറയുന്നു. ’ ഇവരോട് ഒരു പരാതിയും പറഞ്ഞിട്ടില്ല, പണം തന്നാലും ഇവര്‍ക്ക് വോട്ട് ചെയ്യില്ലെ’ ന്നാണ് കോളനിക്കാരുടെ നിലപാട്. സാമ്പത്തികമായി പിന്നാക്കമായ പാവപ്പെട്ടവരാണ് കോളനിയിലുള്ളത്. ബിജെപിക്കാരനായ സുഭാഷ് ആണ് പണം നല്‍കിയതെന്ന് ഓമന, ലീല എന്നിവര്‍ പറഞ്ഞു. വേണ്ടാ എന്നു പറഞ്ഞപ്പോള്‍ ‘പിടിക്ക്’ എന്നു പറഞ്ഞാണ് 500 രൂപയുടെ നോട്ട് നല്‍കിയത്. വിവരം അറിഞ്ഞ് നാട്ടുകാർ എത്തിയതോടെ ബിജെപി പ്രവര്‍ത്തകര്‍ മുങ്ങുകയായിരുന്നു.മുന്‍പും ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിക്കെതിരെ പണം വിതരണം നടത്തിയെന്ന ആരോപണം ഉണ്ടായിരുന്നു. 

അതേ സമയം ഒളരി ശിവരാമപുരം കോളനിയിയിലെ വീടുകളില്‍ പണം നല്‍കി വോട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടവര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ വി ആര്‍ കൃഷ്ണ തേജ പോലീസിന് നിര്‍ദ്ദേശം നല്‍കി. ഇന്നലെ വൈകീട്ട് വീടുകളിലെത്തി കലക്ടര്‍ അന്വേഷിച്ചിരുന്നു. ഒരു വീടിന് 500 രൂപ വീതം നല്‍കി എന്നാണ് ആരോപണം.
Eng­lish Sum­ma­ry: BJP moves to influ­ence vot­ers by giv­ing them mon­ey in Thrissur

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.