19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 15, 2024
December 13, 2024
December 10, 2024
November 21, 2024
November 4, 2024
November 2, 2024
October 31, 2024
October 30, 2024
October 26, 2024
October 25, 2024

ബിജെപി നയം എപ്പോഴും ആദിവാസി വിരുദ്ധം: ബിനോയ് വിശ്വം

Janayugom Webdesk
ന്യൂഡൽഹി
February 6, 2024 9:54 pm

ആദിവാസി വിരുദ്ധമാണ് ബിജെപിയുടെ സ്വഭാവമെന്നും തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രമാണ് അവരെ ഓർക്കുന്നതെന്നും സിപിഐ പാർലമെന്ററി ഗ്രൂപ്പ് നേതാവ് ബിനോയ് വിശ്വം. 2024ലെ ഭരണഘടന (പട്ടികവർഗം) ഉത്തരവ്, (പട്ടികജാതി-പട്ടികവർഗങ്ങൾ) ഉത്തരവ് എന്നീ നിയമങ്ങള്‍ക്കുള്ള ഭേദഗതി ബിൽ സംബന്ധിച്ച ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആർഎസ്എസ് നിയന്ത്രണത്തിലുള്ള നരേന്ദ്ര മോഡി നേതൃത്വം നൽകുന്ന ബിജെപി സർക്കാർ മനുവാദത്തിലാണ് വിശ്വസിക്കുന്നത്. ദളിത് ക്ഷേമം സംബന്ധിച്ച അവകാശവാദങ്ങൾ വ്യാജമാണെന്നും അവരോടും മറ്റ് പിന്നാക്ക വിഭാഗങ്ങളോടും വിവേചനപരമായ മാനസികാവസ്ഥയാണ് ബിജെപി പിന്തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു. 

പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന് ദളിത് വനിതയായ രാഷ്ട്രപതിയെ ക്ഷണിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് പാർലമെന്റിനോടും രാജ്യത്തോടും ബിജെപി വിശദീകരിക്കണം. അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിൽ നിന്ന് എന്തുകൊണ്ടാണ് അവരെ ഒഴിവാക്കിയതെന്നും പറയണം. അവര്‍ ദളിതയായതുകൊണ്ടാണോ? വനിതയും വിധവയുമായതുകൊണ്ടാണോ? ഈ നടപടികൾ പാർശ്വവൽകൃത വിഭാഗങ്ങളോടുള്ള ബിജെപിയുടെ നയമാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

മനുസ്മൃതിയില്‍ സ്ത്രീകള്‍, ആദിവാസികള്‍, ദളിതര്‍ എന്നിവര്‍ മറ്റുള്ളവര്‍ക്ക് തുല്യരല്ല. ചാതുര്‍വര്‍ണ്യ ഘടനയിലാണ് ബിജെപി-ആര്‍എസ് പ്രവര്‍ത്തനമെന്നും സവര്‍ണ സമുദായത്തിന്റെയും വിഭാഗത്തിന്റെയും മേല്‍ക്കോയ്മക്കുവേണ്ടിയാണ് അവര്‍ നിലകൊള്ളുന്നതെന്നും ബിനോയ് വിശ്വം പറഞ്ഞു. പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളുടെ ദുരവസ്ഥ മറക്കുകയും ഗോത്രവർഗക്കാരുടെ സ്വന്തമായ ജലവും ഭൂമിയും വനവും കോർപറേറ്റ് കൊള്ളയടിക്ക് എറിഞ്ഞുകൊടുക്കുകയും ചെയ്യുന്നു. 

ആദിവാസി, ദളിത്, പിന്നാക്ക വിഭാഗങ്ങള്‍ക്ക് സുരക്ഷയും സംവരണവും സ്ഥാനക്കയറ്റവും ഉറപ്പുനല്‍കുന്ന മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിനെ എതിര്‍ത്തവരായിരുന്നു ബിജെപിക്കാര്‍. ഇത്തരം മനുഷ്യത്വരഹിതമായ സമീപനങ്ങള്‍ക്കെല്ലാം ശേഷമാണ് ബിജെപി ആദിവാസി ജനതയുടെ രക്ഷകരായി അവതരിക്കാന്‍ ശ്രമിക്കുന്നത്. യഥാർത്ഥത്തിൽ കടുത്ത ദളിത് വിരുദ്ധത നയമാക്കിയ ബിജെപി, ദളിതരെയും സാമൂഹികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളെയും കുറിച്ച് സംസാരിക്കുന്നത് വോട്ട് മാത്രം ലക്ഷ്യം വച്ചാണെന്നും അദ്ദേഹം പറഞ്ഞു. 

Eng­lish Summary:BJP Pol­i­cy Always Anti-Trib­al: Binoy Vishwam

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.