ജമ്മു കശ്മീര്‍ നിയമസഭ തെരഞ്ഞെടുപ്പിലേക്ക് ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക ബിജെപി പുറത്ത് വിട്ടു.ആദ്യ ഘട്ട തെരഞ്ഞെടുപ്പില്‍ 15 പേരും രണ്ടാം ഘട്ടത്തില്‍ 10 പേരും മൂന്നാം ഘട്ടത്തില്‍ 19 പേരുമാണ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉള്‍പ്പെടുന്നത്.
ജമ്മു മേഖലയിലെ തങ്ങളുടെ ശക്തി കേന്ദ്രങ്ങള്‍ക്ക് പുറമേ അനന്ത്‌നാഗ്,അനന്ത്‌നാഗ് വെസ്റ്റ്,പാംപോര്‍,ഷോപ്പിയാന്‍ ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളിലെയും സ്ഥാനാര്‍ത്ഥികളെ പുറത്ത് വിട്ടിട്ടുണ്ട്.
ജമ്മു വെസ്റ്റില്‍ നിന്ന് അരവിന്ദ് ഗുപ്തയും ജമ്മു ഈസ്റ്റില്‍ നിന്ന് യാദ്വിര്‍ സേതിയും ഇറങ്ങും.
തെരഞ്ഞെടുപ്പിനുള്ള പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ അന്തിമമാക്കാനായി ഇന്നലെ വൈകുന്നേരം ബിജെപി യോഗം ചേര്‍ന്നിരുന്നു.
സെപ്റ്റംബര്‍ 18,25 ഒക്ടോബര്‍ 1 എന്നിങ്ങനെ 3 ഘട്ടങ്ങളായാണ് ജമ്മുകശ്മീര്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.