4 March 2026, Wednesday

Related news

March 4, 2026
March 1, 2026
February 25, 2026
February 24, 2026
February 22, 2026
February 21, 2026
February 17, 2026
February 16, 2026
February 14, 2026
February 14, 2026

നാല് സംസ്ഥാനങ്ങളില്‍ ബിജെപി സംസ്ഥാന പ്രസിഡന്‍റമാരെ മാറ്റി

Janayugom Webdesk
ന്യൂഡല്‍ഹി
March 23, 2023 4:02 pm

തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ മുഖം മിനുക്കുന്നതിന്‍റെ ഭാഗമായി ബിജെപി നാല് സംസ്ഥാനങ്ങളില്‍ പുതിയ പ്രസിഡന്‍റുമാരെ നിശ്ചയിച്ചു. ഇതു സംബന്ധിച്ച് ദേശീയ പ്രസിഡന്‍റ് ജെ പി നദ്ദയാണ് ഉത്തരവിറക്കിയത്. രാജസ്ഥാന്‍,ഡല്‍ഹി, ഒഡീഷ,ബീഹാര്‍ എന്നീ സംസ്ഥാനങ്ങളിലാണ് പുതിയ പ്രസിഡന്‍റുമാരെ നിശ്ചയിച്ചിരിക്കുന്നത് 

ഡല്‍ഹി ബിജെപി വര്‍ക്കിങ് പ്രസിഡന്റായി പ്രവര്‍ത്തിച്ചുവരികയായിരുന്ന വീരേന്ദ്ര സച്ച്ദേവയെ പുതിയ പ്രസിഡന്‍റായും, രാജസ്ഥാനില്‍ സതീഷ് പൂനിയയെ മാറ്റി നിലവില്‍ ലോക്സഭാ എംപിയായ സി.പി. ജോഷിയെ പുതിയ പ്രസിഡന്‍റായും നിശ്ചയിച്ചു.സി പി ജോഷി നിലവില്‍ പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റുമാണ്.

ഒഡീഷയില്‍ മന്‍മോഹന്‍ സമലാണ് പുതിയ അധ്യക്ഷന്‍. നിലവിലെ പ്രസിഡന്റ് സമീര്‍ മൊഹന്തിയെ മാറ്റിയാണ് ഒഡീഷയില്‍ മുതിര്‍ന്ന നേതാവായ മന്‍മോഹന്‍ സമലിനെ പ്രസിഡന്റാക്കുന്നത്. ബിഹാറില്‍ സമ്രാട്ട് ചൗധരിയാണ് ബിജെപിയുടെ പുതിയ പ്രസിഡന്‍റ്

Eng­lish Summary:
BJP replaced state pres­i­dents in four states

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.