14 January 2026, Wednesday

Related news

January 11, 2026
December 26, 2025
December 9, 2025
December 6, 2025
December 3, 2025
December 1, 2025
November 27, 2025
November 23, 2025
November 10, 2025
November 9, 2025

ബിജെപി ഭരണം അവസാനിക്കുന്നു: ബിനോയ് വിശ്വം

Janayugom Webdesk
ന്യൂഡല്‍ഹി
May 13, 2023 12:30 pm

രാജ്യത്ത് ബിജെപി ഭരണം അവസാനിക്കുന്നുവെന്ന് സിപിഐ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം ബിനോയ് വിശ്വം എംപി. ബിജെപിയെ പരാജയപ്പെടുത്താന്‍ ജെഡിഎസ് നേതാവ് ദേവഗൗഡ മതേതര ശക്തികൾക്കൊപ്പം നിൽക്കുമെന്ന് ഇന്ത്യയിലെ ജനങ്ങൾ പ്രതീക്ഷിക്കുന്നുവെന്നും ബിനോയ് വിശ്വം ട്വിറ്ററില്‍ പങ്കുവച്ച പോസ്റ്റില്‍ പറഞ്ഞു. കര്‍ണാടക തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

”ജനം മനസ്സ് വ്യക്തമാക്കി. ഇന്ത്യയിൽ ബിജെപി ഭരണത്തിന്റെ അവസാനത്തിന് തുടക്കമായി. ബിജെപിയുടെ സമ്പൂർണ പരാജയം ഉറപ്പാക്കാൻ ദേവഗൗഡ ജിയുടെ നേതൃത്വത്തിലുള്ള ജെഡിഎസ് മതേതര ശക്തികൾക്കൊപ്പം നിൽക്കുമെന്ന് ഇന്ത്യയിലെ ജനങ്ങൾ പ്രതീക്ഷിക്കുന്നു. ഈ നിമിഷങ്ങൾ ഇന്ത്യയുടെ ഭാവിക്ക് നിർണായകമാണ്”, അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ 122 എന്ന വ്യക്തമായ ലീഡുമായി കോണ്‍ഗ്രസാണ് മുന്നില്‍. 71 ഇടങ്ങളില്‍ ബിജെപിയും 24 ഇടങ്ങളില്‍ ജെഡിഎസും ലീഡ് ചെയ്യുന്നു. മറ്റുള്ളവര്‍ 7 ഇടങ്ങളിലും ലീഡ് ചെയ്യുന്നുണ്ട്. ലീഡ് നില വ്യക്തമായതോടെ കോണ്‍ഗ്രസ് ആസ്ഥാനത്ത് ആഘോഷങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു.

Eng­lish Sum­ma­ry: BJP rule ends in India: Binoy Vishwam

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.