22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 10, 2024
December 9, 2024
December 9, 2024
December 6, 2024
December 5, 2024
December 4, 2024
December 4, 2024
December 3, 2024
December 2, 2024

വെറുപ്പിന്‍റെ മെഗാ ഷോപ്പിംങ് മാളാണ് രാഹുല്‍ ഗാന്ധി നടത്തുന്നതെന്ന് ബിജെപി

Janayugom Webdesk
ന്യൂഡല്‍ഹി
June 6, 2023 11:56 am

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമനായി ബിജെപി പ്രസിഡന്‍റ് ജെ പി നഡ്ഢ.രാഹുല്‍ ഗാന്ധിനടത്തുന്നത് സ്നേഹത്തിന്‍റെ കടയല്ലെന്നും മറിച്ച് വെറുപ്പിന്‍റെ മെഗാ ഷോപ്പിംങ് മാളാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിന്റെ ഒമ്പത് വര്‍ഷത്തെ ഭരണം രാജ്യത്തെ മാറ്റിമറിച്ചെന്നും അതിന്റെ പുരോഗതി ഇന്ന് ലോകം അംഗീകരിക്കുകയാണെന്നും നഡ്ഡ ഒരു പരിപാടിയെ അഭിസംബോധന ചെയ്ത് പറഞ്ഞുഎന്നാല്‍ ഇന്ത്യ പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുമ്പോഴെല്ലാം കോണ്‍ഗ്രസിന്റെ യുവരാജാവായ രാഹുല്‍ ഗാന്ധിക്ക് ദഹിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഒരു വശത്ത് സര്‍ജിക്കല്‍ സ്ട്രൈക്കിനെക്കുറിച്ച് അദ്ദേഹം ചോദ്യങ്ങള്‍ ഉന്നയിക്കുന്നു, ഹിന്ദു-മുസ്ലിം വിഭജനത്തെക്കുറിച്ച് സംസാരിക്കുന്നു, സമൂഹത്തെ വിഭജിക്കാന്‍ ശ്രമിക്കുന്നു, മറുവശത്ത്, താന്‍ സ്‌നേഹത്തിന്റെ കട നടത്തുന്നുവെന്ന് അദ്ദേഹം പറയുന്നു. നിങ്ങള്‍ സ്‌നേഹത്തിന്റെ കട ഒന്നും നടത്തുന്നില്ല, വെറുപ്പിന്റെ മെഗാ ഷോപ്പിങ് മാള്‍ തുറന്നിരിക്കുകയാണ്’ ബിജെപി പ്രസിഡന്‍റ് നഡ്ഡ പറഞ്ഞുപ്രധാനമന്ത്രി നരേന്ദ്ര മോഡിയെ എതിര്‍ക്കുന്നതിന് വേണ്ടി കോണ്‍ഗ്രസ് രാജ്യത്തെ എതിര്‍ക്കുകയാണ്.

ഒന്നും മാറില്ലെന്നും അഴിമതി തുടച്ചുനീക്കാനാവില്ലെന്നും ജനങ്ങള്‍ വിശ്വസിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. നമ്മുടെ രാജ്യം അഴിമതി നിറഞ്ഞ രാജ്യങ്ങളിലൊന്നായി കണക്കാക്കപ്പെട്ടിരുന്നു. നേതൃത്വമോ നയമോ ഉണ്ടായിരുന്നില്ല.

2014ല്‍ ജനങ്ങള്‍ നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിനെ തിരഞ്ഞെടുത്തിന് ശേഷം ഇന്ത്യക്കൊരു നേതൃത്വം ലഭിച്ചു. രാജ്യത്തെ പുരോഗതിയുടെ പാതയിലേക്ക് കൊണ്ടുപോകാനുള്ള ഒരു നയവും കാഴ്ചപ്പാടും ഉണ്ടായെന്നും ബിജെപി പ്രസിഡന്‍റ് കൂട്ടിചേര്‍ത്തു

Eng­lish Summary:
BJP says that Rahul Gand­hi is run­ning a mega shop­ping mall of hate

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.