ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന അനുച്ഛേദം 370 റദ്ദാക്കുകയും ലഡാക്ക് കേന്ദ്ര ഭരണ പ്രദേശമാക്കുകയും ചെയ്തതിന് ശേഷം മേഖലയില്‍ നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത തോല്‍വി. ലഡാക്ക് സ്വയംഭരണ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ നാഷണല്‍ കോണ്‍ഫറന്‍സ്-കോണ്‍ഗ്രസ് സഖ്യം വന്‍ വിജയം നേടി.
ആകെ 26 സീറ്റുകളാണ് മലയോര കൗണ്‍സിലിലുള്ളത്. വോട്ടെണ്ണല്‍ പൂര്‍ത്തിയായ 21ല്‍ കേവലം രണ്ട് സീറ്റുകളിലാണ് ബിജെപി ജയിച്ചത്. നാഷണല്‍ കോണ്‍ഫറന്‍സ്-കോണ്‍ഗ്രസ് സഖ്യം 18 സീറ്റുകള്‍ കരസ്ഥമാക്കി. നാഷണല്‍ കോണ്‍ഫറന്‍സ് 10, കോണ്‍ഗ്രസ് എട്ട് വീതം സീറ്റുകള്‍ നേടി. അവശേഷിച്ച അഞ്ചുസീറ്റുകളിലെ വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. 85 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുണ്ടായിരുന്നത്. അനുച്ഛേദം 370 റദ്ദാക്കിയ കേന്ദ്ര തീരുമാനത്തിനെതിരെയുള്ള റഫറണ്ടമായിരിക്കും തെരഞ്ഞെടുപ്പെന്ന് പ്രതിപക്ഷം നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.
ജമ്മു കശ്മീരിനെ ഒന്നിപ്പിക്കണമെന്നും കേന്ദ്രഭരണപ്രദേശമാക്കിയുള്ള പരീക്ഷണം പരാജയപ്പെട്ടെന്നും നിരവധി വോട്ടര്‍മാര്‍ അഭിപ്രായപ്പെട്ടിരുന്നു. കേന്ദ്രഭരണ പ്രദേശമാക്കിയ ശേഷം തിരിച്ചറിയല്‍ രേഖകളിലുണ്ടാകുന്ന പ്രശ്നവും അവര്‍ മാധ്യമങ്ങളുമായി പങ്കുവച്ചിരുന്നു.
English Summary:BJP suffered a heavy blow in the Kashmir autonomous elections
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.