7 December 2025, Sunday

Related news

December 7, 2025
December 6, 2025
December 6, 2025
December 6, 2025
December 6, 2025
December 6, 2025
December 5, 2025
December 5, 2025
December 5, 2025
December 3, 2025

ബ്രിജ് ഭൂഷന്‍ ശരണ്‍സിങ്ങിനുള്ള ബിജെപി പിന്തുണ; ഹരിയാനയില്‍ പാര്‍ട്ടിക്ക് തലവേദനയാകുന്നു

Janayugom Webdesk
ന്യൂഡല്‍ഹി
December 25, 2023 2:36 pm

ഗുസ്തി ഫെഡറേഷന്‍ മുന്‍ പ്രസിഡന്റ് കൂടിയായ ബ്രജ് ഭൂഷണ്‍ ശരണ്‍സിങ്ങിനെ കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന പിന്തുണയില്‍ ബിജെപിക്ക് ഹരിയാനയില്‍ വലിയ തിരിച്ചടിയാകുന്നു. കിഴക്കന്‍ ഹരിയാന ഒഴികെയുളള മേഖലകളില്‍ നിര്‍ണായക ശക്തിയായ ജാട്ടുകള്‍ ബിജെപിയെ തള്ളുന്നതിന്റെ സൂചന വ്യക്തം.

ഗുസ്തി സമരത്തിന്റെ മുന്‍നിരയിലുള്ള സാക്ഷിമാലിക്, വിനേഷ് ഫോഗട്ട്, ബജ് റംഗ് പൂനിയ,സത്യവര്‍ത് കഠിയാന്‍ തുടങ്ങിയവരെല്ലാം ജാട്ട് വിഭാഗത്തില്‍ നിന്നുള്ളവരാണ്. യുപിയിലെ കൈസര്‍ഗഞ്ചില്‍ നിന്ന് ആറുവട്ടം ലോക്സഭയിലെത്തിയ ബ്രിജ് ഭൂഷണ്‍ മേഖലയിലെ പ്രധാന നേതാവായതിനാല്‍ അദ്ദേഹത്തിനെതിരെ ബിജെപി നടപടി സ്വീകരിക്കുന്നില്ല. ബ്രിജ്‌ഭൂഷണെ സംരക്ഷിക്കുന്നത്‌ ഗുണം ചെയ്യില്ലെന്ന്‌ സമരത്തിന്റെ തുടക്കംമുതൽ വ്യക്തമാക്കിയ ഹരിയാനയിലെ ബിജെപി നേതാക്കൾ താരങ്ങൾക്ക്‌ പരസ്യമായി പിന്തുണ പ്രഖ്യാപിച്ചിരുന്നു.

ഹരിയാന ജനസംഖ്യയുടെ 30 ശതമാനത്തോളം ജാട്ടുകളാണ്‌. അടുത്ത വർഷം നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ഗുസ്‌തി സമരം തിരിച്ചടിയാകുമെന്ന കാര്യത്തില്‍ സംശയമില്ല. ‌ എല്ലാ ഗ്രാമങ്ങളിലും ഗുസ്‌തിക്കാരുള്ള ഹരിയാനയിൽ ബിജെപിക്കെതിരെ ശക്തമായ വികാരം രൂപപ്പെട്ടു. ബ്രിജ്‌ഭൂഷണിന്റെ വിശ്വസ്‌തനായ സഞ്ജയ്‌ സിങ്ങിന്റെ തെരഞ്ഞെടുപ്പിലും നേതാവ്‌ അതൃപ്‌തി രേഖപ്പെടുത്തി. സഖ്യകക്ഷിയായ ജെജെപിയും ഉപമുഖ്യമന്ത്രി ദുഷ്യന്ത്‌ ചൗട്ടാലയും ബിജെപിയെ പരസ്യമായി തള്ളി സമരവേദിയിലെത്തി താരങ്ങൾക്ക്‌ പിന്തുണയും പ്രഖ്യാപിച്ചു. ബിജെപി എംപി ബ്രിജേന്ദ്ര സിങ്‌, ആഭ്യന്തരമന്ത്രി അനിൽ വിജ്‌ എന്നിവരും താരങ്ങൾക്ക്‌ പിന്തുണ പ്രഖ്യാപിച്ചു.

Eng­lish Summary:
BJP sup­port for Brij Bhushan Sha­rans­ingh; Par­ty gets headache in Haryana

You may also like this video:

Kerala State - Students Savings Scheme

TOP NEWS

December 7, 2025
December 7, 2025
December 7, 2025
December 7, 2025
December 7, 2025
December 7, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.