23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 10, 2024
December 9, 2024
December 9, 2024
December 6, 2024
December 5, 2024
December 4, 2024
December 3, 2024
December 2, 2024
December 2, 2024

ബിജെപി പൊളിച്ചുമാറ്റേണ്ട പള്ളികളുടെ എണ്ണം എടുക്കുന്നു: ബിനോയ് വിശ്വം എംപി

Janayugom Webdesk
കൊല്ലം
January 21, 2024 10:16 pm

ശ്രീരാമനെ മറയാക്കി വിശ്വാസങ്ങളെ ചൂഷണം ചെ­യ്യാ­നാണ് ബിജെപി ശ്രമിക്കുന്നതെന്നും രാജ്യത്ത് പൊളിച്ചു മാറ്റേണ്ട പള്ളികളുടെ എണ്ണമെടുക്കുകയാണ് അവർ ചെയ്യുന്നതെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എംപി. അയോധ്യ ക്ഷേത്രത്തിന്റെ മറവിൽ ജനങ്ങളെ ഭിന്നിപ്പിക്കുവാനാണ് ബിജെപിയും സംഘ്പരിവാറും ശ്രമിക്കുന്നത്. ഇന്ത്യയുടെ നാനാത്വത്തിൽ ഏകത്വം എന്ന വെളിച്ചത്തെ കെടുത്തിക്കളഞ്ഞ അവർ ഇന്ന് വിളക്കു കൊളുത്താൻ ആവശ്യപ്പെടുന്നു. അത് കാപട്യത്തിന്റെ വെളിച്ചമാണ്. അയോധ്യ ക്ഷേ­ത്ര പ്രതിഷ്ഠയുമായി ബന്ധപ്പെട്ട ബിജെപിയുടെ ക്ഷണം നിരസിക്കാൻ സിപിഐക്കോ സിപിഐഎമ്മിനോ ഒരു നിമിഷം പോലും വേണ്ടി വന്നില്ല. എന്നാൽ കോൺഗ്രസിന് ചാഞ്ചാട്ടം ഉണ്ടായി. അപ്പോഴവർ ഗാന്ധിജിയെ വിസ്മരിക്കുകയായിരുന്നു എന്നും ബിനോയ് വിശ്വം പറഞ്ഞു. പ്രവാസി ഫെഡറേഷൻ സംസ്ഥാന സമ്മേളനവുമായി ബന്ധപ്പെട്ട പൊതുസമ്മേളനം ചിന്നക്കട ബസ് ബേയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

സാധാരണ മനുഷ്യരുടെ ക്ഷേമപ്രവർത്തനങ്ങളിൽ ശ്രദ്ധിക്കുന്ന ഒരു സർക്കാരാണ് സംസ്ഥാനം ഭരിക്കുന്നത്. ആ സർക്കാരിനെ അട്ടിമറിക്കാനാണ് ബിജെപിയും ആർഎസ്എസും ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്ര സർക്കാർ പ്രവാസികൾക്കുവേണ്ടി ഒന്നും ചെയ്യുന്നില്ലെന്നും പ്രവാസികൾക്ക് കൈത്താങ്ങായി നിൽക്കുന്ന എൽഡിഎഫ് സർക്കാരിനെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം പ്രവാസികൾക്കുണ്ടെന്നും ബിനോയ് വിശ്വം പറഞ്ഞു. സിപിഐ ജില്ലാ സെക്രട്ടറി പി എസ് സുപാൽ എംഎൽഎ അധ്യക്ഷനായിരുന്നു. പി സന്തോഷ് കുമാർ എംപി, പി പി സുനീർ, ഇ ടി ടൈസൻ എംഎൽഎ, അഡ്വ. ജി ലാലു, അഡ്വ. ആർ വിജയകുമാർ, ഹണി ബഞ്ചമിൻ, സാം കെ ഡാനിയേൽ, ജി ബാബു എന്നിവർ പങ്കെടുത്തു. സുലൈമാൻ നിലമേൽ സ്വാഗതവും യു ഷമീർ നന്ദിയും പറഞ്ഞു. 

Eng­lish Summary;BJP takes num­ber of mosques to be demol­ished: Binoy Viswam MP

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.