കര്‍ണാടകനിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച് അധികാരത്തില്‍ എത്തിയാല്‍ ഏകീകൃത സിവില്‍കോഡ് നടപ്പാക്കുമെന്ന് ബിജെപി അഖിലേന്ത്യ പ്രസിഡന്‍റ് ജെപി നദ്ദ പ്രഖ്യാപിച്ചു. ദാരിദ്ര രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങള്‍ക്ക് പ്രതിമാസ റേഷന്‍ നല്‍കുമെന്നും പ്രകടനപത്രികയില്‍ പറയുന്നു.
പ്രതിദിനം അരലിറ്റര്‍ പാലും പ്രതിവര്‍ഷം മൂന്ന് പാചകവാതക സിലിണ്ടറുകളും ബിപിഎല്‍ വിഭാഗക്കാര്‍ക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്. ദീപാവലി അടക്കമുള്ള ഉത്സവാഘോഷങ്ങളോട് അനുബന്ധിച്ചാവും ഓരോ സിലിണ്ടറുകള്‍വീതം നല്‍കുക. മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് സാമ്പത്തിക പിന്തുണ, സര്‍ക്കാര്‍ സ്‌കൂളുകളുടെ നിലവാരം മെച്ചപ്പെടുത്താനുള്ള പദ്ധതി, ആരോഗ്യമേഖലയെ ശക്തിപ്പെടുത്താനുള്ള പദ്ധതി എന്നിവയും പത്രികയിലുണ്ട്.
സംസ്ഥാനത്തെ ഇലക്ട്രിക് വാഹനങ്ങളുടെ ഹബ്ബാക്കി മാറ്റുമെന്നാണ് മറ്റൊരു വാഗ്ദാനം. 1000 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പിന്തുണ നല്‍കും, ഇലക്ട്രിക് വാഹനങ്ങള്‍ക്കുവേണ്ടിയുള്ള ചാര്‍ജിങ് സ്റ്റേഷനുകള്‍ വ്യാപകമാക്കും, ബിഎംടിസി ബസ്സുകള്‍ മുഴുവന്‍ ഇലക്ട്രിക്ക് ആക്കിമാറ്റും. ബെംഗളൂരുവിന് സമീപം ഇവി നഗരം സ്ഥാപിക്കും തുടങ്ങിയവയാണ് വാഗ്ദാനങ്ങള്‍.
ഭൂരഹിതര്‍ക്കും ഭവനരഹിതര്‍ക്കും വേണ്ടിയുടെ പദ്ധതി, എസ്സി — എസ്ടി കുടുംബങ്ങള്‍ക്ക് 10,000 രൂപവീതം അഞ്ചുവര്‍ഷത്തേക്ക് സ്ഥിരനിക്ഷേപം വാഗ്ദാനം ചെയ്യുന്ന പദ്ധതി തുടങ്ങിയവയും ബിജെപി പ്രകടന പത്രികയിലുണ്ട്. ജനപ്രിയ പ്രഖ്യാപനങ്ങളോടൊപ്പമാണ് നദ്ദ ഏകീകൃതി സിവിള്‍രകോഡും പരാമാര്‍ശിച്ചിട്ടുള്ളത്
English Summary:
BJP to implement Uniform Civil Code in Karnataka
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.