23 February 2026, Monday

Related news

February 22, 2026
February 21, 2026
February 17, 2026
February 16, 2026
February 14, 2026
February 14, 2026
February 10, 2026
February 9, 2026
February 8, 2026
February 6, 2026

കെ സുരേന്ദ്രനെ അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കാന്‍ ബിജെപി; അഴിച്ചുപണി ആരംഭിച്ചു

Janayugom Webdesk
തിരുവനന്തപുരം
July 5, 2023 1:30 pm

നിലവിലെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് സ്ഥാനം നഷ്ടപ്പെട്ടേക്കുമെന്ന് സൂചന. പകരം കേന്ദ്ര മന്ത്രി വി മുരളീധരന്റെ പേരാണ് പറഞ്ഞുകേള്‍ക്കുന്നത്. കേന്ദ്ര മന്ത്രി സ്ഥാനത്തേക്ക് സുരേഷ് ഗോപിയെ നിര്‍ദ്ദേശിക്കുന്നതിന്റെ പശ്ചാത്തലത്തിലാകും വി മുരളീധരന്‍ കേരളത്തില്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ സ്ഥാനത്തേക്ക് എത്തുകയെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. തെലങ്കാന, ആന്ധ്രപ്രദേശ്, പഞ്ചാബ്, ഝാര്‍ഖണ്ഡ് എന്നിവിടങ്ങളിലേക്ക് കഴിഞ്ഞ ദിവസം പുതിയ അധ്യക്ഷന്‍മാരെ പാർട്ടി നിയോഗിച്ചിരുന്നു. തൃശൂരില്‍ തന്നെയാകും സുരേഷ് ഗോപി അടുത്തതവണയും ഇറങ്ങുക. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടി തലത്തിലെ മാറ്റങ്ങളുടെ ഭാഗമായാണ് ഈ പുതിയ നീക്കങ്ങള്‍ക്കും പിന്നിലെന്നാണ് വിവരങ്ങള്‍.

Eng­lish Sum­ma­ry: BJP to remove K Suren­dran from the post of pres­i­dent; Demo­li­tion has begun

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.