മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി മഹാരാഷ്ട്രയിൽ മഹായുതി സഖ്യത്തിൽ തർക്കം. ശിവസേനയിലെ ഏകനാഥ് ഷിൻഡെയാണ് നിലവിൽ മുഖ്യമന്ത്രി.
ദേവേന്ദ്ര ഫഡ്‌നാവിസിനെ മുഖ്യമന്ത്രി ആക്കുവാനാണ് ബിജെപി നീക്കം. ദേവേന്ദ്ര ഫഡ്‌നാവിസിന്റെ പരിശ്രമമാണ് മഹാരാഷ്ട്രയിൽ വലിയ വിജയം മുന്നണിക്ക് സമ്മാനിച്ചതെന്നാണ് ആർഎസ്എസ് നിലപാട്. ഫഡ്‌നാവിസ് സംസ്ഥാനത്തുടനീളം വിപുലമായ പ്രചാരണം നടത്തിയിരുന്നു.
64 റാലികളിലാണ് അദ്ദേഹം പങ്കെടുത്തത്. നാളെയാണ് ബിജെപിയുടെയും ഘടകകക്ഷികളെയും യോഗം. മറ്റന്നാൾ പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന. ഒറ്റയ്ക്ക് കേവലഭൂരിപക്ഷത്തിനു 11 സീറ്റുകൾ കുറവുള്ള ബിജെപി മഹാരാഷ്ട്രയിൽ എക്കാലത്തെയും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. മൂന്ന് മഹായുതി പാർട്ടികളുടെയും നിയമസഭാ കക്ഷി നേതാക്കൾ ഇന്ന് മുംബൈയിൽ യോഗം ചേരുമ്പോൾ, സംസ്ഥാനത്തിന്റെ അടുത്ത മുഖ്യമന്ത്രിയായി ഫഡ്‌നാവിസിനെ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഫഡ്‌നാവിസുമായി നല്ല അടുപ്പം പങ്കിടുന്ന അജിത് പവാറും ഏക്നാഥ് ഷിൻഡെയെയും ഉപ മുഖ്യമന്ത്രിയാക്കുവാനാണ് ബിജെപി നീക്കം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.