19 January 2026, Monday

Related news

January 18, 2026
January 11, 2026
January 10, 2026
January 10, 2026
January 8, 2026
January 8, 2026
January 8, 2026
January 8, 2026
January 7, 2026
January 7, 2026

ത്രിപുര ഉപതെരഞ്ഞെടുപ്പ് ; ബിജെപിക്ക് ജയം

Janayugom Webdesk
അഗർത്തല
September 8, 2023 1:02 pm

ത്രിപുരയിൽ നിയമസഭ ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ട് മണ്ഡലത്തിലും ബിജെപിക്ക് വിജയം. ധൻപൂരിലും ബോക്സാനഗറിലും ബിജെപി സ്ഥാനാർഥി വിജയിച്ചു. ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ വ്യാ​​​പ​​​ക അക്രമവും ക്ര​​​മ​​​ക്കേ​​​ടും നടന്നതിനെതിരെ സിപിഎം വോ​​​ട്ടെ​​​ണ്ണ​​​ൽ ബഹിഷ്കരിച്ചു.

ധൻപൂർ മണ്ഡലത്തിൽ 18,871 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ബിജെപി സ്ഥാനാര്‍ത്ഥി ബിന്ദു ദേബ്നാഥ് വിജയിച്ചത്. ബിന്ദു ദേബ്നാഥിന് 30,017 വോട്ടും സിപിഎമ്മിലെ കൗശിക് ചന്ദക്ക് 11,146 വോട്ടുമാണ് ലഭിച്ചത്. പ്രതിമ ഭൗമിക് രാജിവെച്ച ഒഴിവിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.

ബോക്സാനഗറിലും സിപിഎം പരാജയപ്പെട്ടു. ബിജെപി സ്ഥാനാര്‍ത്ഥി തഫാജ്ജൽ ഹുസൈൻ 30,237 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. തഫാജ്ജൽ ഹുസൈന് 34,146 വോട്ട് ലഭിച്ചപ്പോൾ സിപിഎം സ്ഥാനാർത്ഥി മിസാൻ ഹുസൈന് 3909 വോട്ട് മാത്രമാണ് ലഭിച്ചത്. ബോക്സാനഗറിൽ സിപിഎമ്മിന്റെ ഷംസുൽ ഹഖാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വിജയിച്ചിരുന്നത്. അദ്ദേഹത്തിന്‍റെ മരണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.

Eng­lish Sum­ma­ry: BJP wins in Dhan­pur, Box­ana­gar assem­bly seats in Tripura
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.