9 February 2026, Monday

Related news

February 8, 2026
February 6, 2026
February 5, 2026
February 3, 2026
February 2, 2026
January 30, 2026
January 27, 2026
January 26, 2026
January 23, 2026
January 21, 2026

ഗൂഗില്‍വഴി ബിജെപിയുടെ വോട്ട് പിടിത്തം;പരസ്യങ്ങള്‍ക്കായി ചിലവഴിച്ചത് കോടികള്‍

Janayugom Webdesk
ന്യൂഡല്‍ഹി
April 12, 2024 11:46 am

ജനുവരി ഒന്ന് മുതല്‍ ഗൂഗിളില്‍ 81, 874 രാഷ്ട്രീയ പരസ്യങ്ങള്‍ക്കായി ബിജെപി 39കോടി രൂപ ചെലവഴിച്ചതായി ഗൂഗിളിന്റെ പരസ്യ സുതര്യത കേന്ദ്രത്തില്‍ നിന്നുള്ള കണക്കുകള്‍ വ്യക്തമാക്കുന്നു. ഇത് ഈ വര്‍ഷം ഇന്ത്യയില്‍ ഗൂഗിളില്‍ രാഷ്ട്രീയ പരസ്യങ്ങള്‍ക്കായി ചെലവഴിച്ച മൊത്തം ഫണ്ടിന്റെ 32.8 ശതമാനം വരും .ഗൂഗിളിൽ ഇതേ കാലയളവിൽ 736 പരസ്യങ്ങൾക്കായി 9 കോടി രൂപയാണ് കോൺഗ്രസ് ചെലവഴിച്ചത്.

ഡിഎംകെയ്ക്കു് വേണ്ടി പ്രവർത്തിക്കുന്ന സ്ട്രാറ്റജി കമ്പനിയായ പോപ്പുലസ് എംപവർമെൻ്റ് പ്രൈവറ്റ് ലിമിറ്റഡ് 10.2 കോടി രൂപ ചെലവഴിച്ചു. പൊളിറ്റിക്കൽ സ്ട്രാറ്റജി സ്ഥാപനമായ ഇന്ത്യൻ പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റിയുടെ ഹോൾഡിങ് കമ്പനിയായ ഇന്ത്യൻ പിഎസി കൺസൾട്ടിങ് പ്രൈവറ്റ് ലിമിറ്റഡ് 7.25 കോടി രൂപ ചെലവഴിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു.കമ്പനി പശ്ചിമ ബംഗാളിലെ തൃണമൂൽ കോൺഗ്രസിനും ആന്ധ്രാപ്രദേശിലെ വൈഎസ്ആർ കോൺഗ്രസ് പാർട്ടിക്കും വേണ്ടി പ്രവർത്തിക്കുന്നുവെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നുണ്ട്.

144 പരസ്യങ്ങൾക്കായി ജനുവരി ഒന്നു മുതൽ ബിജു ജനതാ ദൾ ചെലവഴിച്ചത് 2.4 കോടി രൂപയാണ്. ഗൂഗിൾ പരസ്യങ്ങൾക്കായുള്ള ബിജെപിയുടെ ഏറ്റവും കൂടുതൽ പണം ചെലവഴിച്ചത് ഫെബ്രുവരി മുതൽ മാർച്ച് വരെയാണ്. എന്നാൽ ഏപ്രിലിൽ കോൺഗ്രസാണ് പരസ്യങ്ങൾക്കായി കൂടുതൽ പണം ചെലവഴിച്ചത്.

Eng­lish Summary:
BJP won votes through Google; Crores were spent on advertisements

You may also like this video:

Kerala State - Students Savings Scheme

TOP NEWS

February 9, 2026
February 9, 2026
February 9, 2026
February 9, 2026
February 8, 2026
February 8, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.