22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 14, 2024
December 10, 2024
December 9, 2024
December 9, 2024
December 6, 2024
December 5, 2024
December 4, 2024
December 3, 2024
December 2, 2024

തമിഴ് നാട്ടില്‍ ഇത്തവണയും ബിജെപി അക്കൗണ്ട് തുറക്കില്ല; 39 സീറ്റിലും ഇന്ത്യാ സഖ്യത്തിന് വിജയമെന്ന് സര്‍വ്വെ

Janayugom Webdesk
ന്യൂഡല്‍ഹി
May 16, 2024 12:28 pm

ലോക്സഭാ തെരഞ്ഞെടുപ്പില്‍ പോണ്ടിച്ചേരിയുള്‍പ്പെടെയുള്ള തമിഴ് നാട്ടിലെ 40ല്‍ 39 സീറ്റുകളും ഇന്ത്യാസഖ്യം നേടുമെന്ന സര്‍വ്വെ റിപ്പോര്‍ട്ട് പുറത്ത്. ഡിഎംകെയുടെ ആഭ്യന്തരസര്‍വ്വെയിലെ വിവരങ്ങളാണ് പുറത്തുവന്നത്.

32 ഇടങ്ങളിൽ വൻ ഭൂരിപക്ഷവും ഏഴിടങ്ങളിൽ ചെറിയ ഭൂരിപക്ഷത്തിനും വിജയിക്കുമെന്നാണ് സര്‍വ്വെ സൂചിപ്പിക്കുന്നത്.ഏപ്രിൽ 19 ന് തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ തന്നെ പാർട്ടി പ്രവർത്തകരെ ഉപയോഗിച്ച് ഡിഎംകെ ആഭ്യന്തര സര്‍വ്വെ നടത്തിയിരുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെ അതെ ഭൂരിപക്ഷം ഇത്തവണയും പാർട്ടി നേടുമെന്ന് സർവ്വേ പറയുന്നു.

ത്രികോണ മത്സരം നടന്ന തേനി, കോയമ്പത്തൂർ, തിരുനൽവേലി, രാമനാഥപുരം, പൊള്ളാച്ചി, തിരുച്ചിറപ്പള്ളി, കള്ളക്കുറിച്ചി എന്നിവിടങ്ങളിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുമെന്നും സര്‍വ്വെയിൽ പറയുന്നു. എന്നിരുന്നാലും തമിഴ്‌നാട്ടിൽ ബിജെപിക്ക് അക്കൗണ്ട് തുറക്കാൻ സാധിക്കില്ലെന്നും സര്‍വ്വെ ഫലം പറയുന്നുണ്ട്.

വിജയ സാധ്യത കുറവുള്ള ഒരു മണ്ഡലം ഏതാണെന്ന് വ്യക്തത പാർട്ടി ഇതുവരെ നൽകിയിട്ടില്ല.അതേസമയം പാർട്ടിനേതാക്കളാരും തന്നെ ഈ ഫലത്തെക്കുറിച്ച് പരസ്യമായ സ്ഥിരീകരണം നടത്തിയിട്ടില്ല. ഏഴ് ഘട്ടങ്ങളായി നടന്ന തെരഞ്ഞെടുപ്പിൽ ആദ്യഘട്ടമായ ഏപ്രിൽ 19 നായിരുന്നു തമിഴ്‌നാട്ടിലെ തെരഞ്ഞെടുപ്പ് നടന്നത്. ജൂൺ നാലിനാണ് വോട്ടെണ്ണൽ നടക്കുക. തമിഴ്‌നാട്ടിൽ ഇത്തവണ 69 . 72 % വോട്ടിങ് ആണ് നടന്നത്. കഴിഞ്ഞ തവണ ഇത് 72 ശതമാനം ആയിരുന്നു.

Eng­lish Summary:
BJP won’t open account in Tamil Nadu this time too; The sur­vey says that the Indi­an alliance has won all 39 seats

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.