21 January 2026, Wednesday

Related news

January 18, 2026
January 13, 2026
January 8, 2026
January 4, 2026
January 4, 2026
January 4, 2026
December 13, 2025
November 23, 2025
November 13, 2025
November 8, 2025

പ്രധാനമന്ത്രി വന്നതുകൊണ്ടൊന്നും കേരളത്തിൽ ബിജെപി രക്ഷപ്പെടില്ല; വി ഡി സതീശൻ

Janayugom Webdesk
കോഴിക്കോട്
January 17, 2024 7:52 pm

പ്രധാനമന്ത്രി വന്നതുകൊണ്ടൊന്നും കേരളത്തിൽ ബിജെപി രക്ഷപ്പെടില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേരളത്തിലെ ജനങ്ങളുടെ മനസ് വർഗീയതയ്ക്ക് എതിരാണ്. കേരളത്തിൽ ക്രൈസ്തവ ഭവനങ്ങളിൽ കേക്കുമായി സന്ദർശനം നടത്തുന്നവർ മറ്റു സംസ്ഥാനങ്ങളിൽ പള്ളികൾ കത്തിക്കുകയും ക്രിസ്മസ് ആരാധനാക്രമങ്ങൾ തടസപ്പെടുത്തുകയും വൈദികരെയും പാസ്റ്റർമാരെയും ജയിലിൽ അടയ്ക്കുകയും ചെയ്യുന്നവരാണ്.

മണിപ്പൂരിൽ 250ൽ അധിക ക്രൈസ്തവ ദേവാലയങ്ങളാണ് കത്തിച്ചത്. ഇത്തരക്കാർ ആട്ടിൻതോലിട്ട ചെന്നായ്ക്കളായി ക്രിസ്തീയ ഭവനങ്ങളിലെത്തി കേക്ക് നൽകിയാൽ അത് മനസിലാക്കാനുള്ള ബുദ്ധി കേരളത്തിലെ ജനങ്ങൾക്കുണ്ട്. ജനങ്ങൾക്കിടയിൽ മതപരമായ ഭിന്നിപ്പുണ്ടാക്കാനും മതത്തെയും ആരാധനാലയങ്ങളെയും രാഷ്ട്രീയവുമായി കൂട്ടിക്കലർത്താനുമാണ് അവർ ശ്രമിക്കുന്നത്. കേരളത്തിന്റെ മതേതര മനസ് ഇതൊന്നും സ്വീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Eng­lish Sum­ma­ry: BJP won’t sur­vive in Ker­ala just because Prime Min­is­ter comes; VD Satheesan
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.