15 February 2026, Sunday

Related news

February 15, 2026
January 6, 2026
April 24, 2025
January 31, 2025
December 23, 2024
November 18, 2024
August 2, 2024
July 12, 2024
May 16, 2024
December 2, 2023

ഗുരുദേവ പ്രതിമ തകർത്ത
ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

Janayugom Webdesk
നേമം
February 15, 2026 9:17 am

പള്ളിച്ചലിൽ ഗുരുദേവ പ്രതിമ അടിച്ചുതകർത്ത ആർഎസ്എസ് – ബിജെപി പ്രവർത്തകൻ അറസ്റ്റിൽ. കല്ലിയൂർ കല്ലുവിള പുത്തൻവീട്ടിൽ അഭിജിത്ത് (22) ആണ് പിടിയിലായത്. 1019–-ാം നമ്പർ എസ്എൻഡിപി ശാഖയിലെ പ്രതിമയാണ്‌ തകർത്തത്‌. ശനി വൈകിട്ട് ആറരയോടെയായിരുന്നു സംഭവം. പതിവ്‌ പൂജകൾക്ക് ശേഷം പൂജാരി പുറത്തിറങ്ങിയ സമയത്തായിരുന്നു അതിക്രമണമുണ്ടായത്. ബഹളം കേട്ടെത്തിയ സമീപവാസികളാണ്‌ പ്രതിയെ പിടികൂടി പൊലീസിന്‌ കൈമാറിയത്‌.

മന്ദിരത്തിനുള്ളിൽ വച്ച് എസ്എൻഡിപി പതാക കത്തിക്കാൻ ശ്രമിച്ച പ്രതി നാട്ടുകാർക്ക്‌ നേരേ കത്തിയും വീശി. ഐ ബി സതീഷ് എംഎൽഎ, സിപിഐ എം ജില്ലാ കമ്മിറ്റി അംഗങ്ങളായ എം എം ബഷീർ, എസ് കെ പ്രീജ, എസ്എൻഡിപി നേമം യൂണിയൻ സെക്രട്ടറി മേലാംങ്കോട് സുധാകരൻ, ഡയറക്ടർ ബോർഡ് അംഗം നടുക്കാട് ബാബുരാജ് എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Skip to toolbar