12 February 2026, Thursday

Related news

February 10, 2026
February 7, 2026
February 7, 2026
February 6, 2026
February 6, 2026
February 5, 2026
February 4, 2026
February 3, 2026
February 2, 2026
January 31, 2026

കണ്ണൂരില്‍ ആയുധങ്ങളുമായി ബിജെപി പ്രവർത്തകന്‍ പിടിയിൽ

Janayugom Webdesk
തലശേരി
September 30, 2024 7:21 pm

തലശേരി ഇല്ലത്തുതാഴെയില്‍ ആയുധങ്ങളുമായി ബിജെപി പ്രവർത്തകന്‍ പിടിയിൽ. രണ്ട് വാൾ ഒരു എസ് കത്തി എന്നി ആയുധങ്ങളുമായാണ് ബിജെപി പ്രവർത്തകൻ പൊലീസ് പിടിയിലായത്. തലശേരി ഇല്ലത്ത് താഴ മണോളിക്കാവിനടുത്തുള്ള മുരിക്കോളി വീട്ടിൽ രൺ ദീപിനെ (29) തലശേരി പൊലീസിന്റെ സഹായത്തോടെ ആലുവ പൊലീസ് കസ്റ്റഡിയിൽ എടുത്തു. വീടിന്റെ മുകളിലത്തെ നിലയിൽ കുളിമുറിയുടെ ഭാഗത്ത് നിന്നുമാണ് രണ്ട് വടിവാൾ, എസ്. കത്തി എന്നിവ കണ്ടെടുത്തത്.അങ്കമാലിയിൽ നടന്ന ഒരു കൊലപാതകവുമായി ബന്ധപ്പെട്ട് മാഹി സ്വദേശിയെ ചോദ്യം ചെയ്തപ്പോഴാണത്രെ രൺ ദീപിന്റെ പങ്കിനെ കുറിച്ച് സൂചന ലഭിച്ചത്. ഇന്ന് പുലർച്ചയോടെയാണ് പൊലീസ് സംഘം രൺ ദീപിന്റെ വീട്ടിലെത്തിയത്. രൺ ദീപ് നേരത്തെ പല കേസിലും പ്രതിയായിരുന്നെന്നും പൊലീസ് നൽകുന്ന സൂചന.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.