4 March 2026, Wednesday

Related news

March 4, 2026
March 1, 2026
February 25, 2026
February 24, 2026
February 23, 2026
February 22, 2026
February 21, 2026
February 17, 2026
February 16, 2026
February 14, 2026

സുരേഷ് ഗോപിയുടെ കാറിന് പിന്നാലെ ഓടി; നിവേദനം നല്‍കാന്‍ ശ്രമിച്ചയാളെ പിടിച്ചുമാറ്റി ബിജെപി പ്രവര്‍ത്തകര്‍

Janayugom Webdesk
കോട്ടയം
October 22, 2025 1:54 pm

കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ വാഹനത്തിന് പിന്നാലെ ഓടി നിവേദനം നല്‍കാന്‍ ശ്രമിച്ചയാളെ ബിജെപി പ്രവര്‍ത്തകര്‍ പിടിച്ചു മാറ്റി . കലുങ്ക് സംവാദം കഴിഞ്ഞ് നിവേദനം നൽകാനെത്തിയ ആളെ ബിജെപി പ്രവർത്തകരാണ് പിടിച്ചുമാറ്റിയത്.കലുങ്ക് സംഗമം കഴിഞ്ഞ് സുരേഷ് ഗോപി കാറിൽ മടങ്ങുബോൾ ആയിരുന്നു സംഭവം. കോട്ടയത്തുവെച്ചാണ് സംഭവം .

കാറിന് പിന്നാലെ ഓടി അപേക്ഷ നല്കാൻ ശ്രമിക്കുമ്പോഴായിരുന്നു ബിജെപി പ്രവർത്തകർ പിടിച്ച് മാറ്റിയത്. കാറിന്റെ ഡോർ തുറന്നില്ല, തുടർന്ന് അപേക്ഷകൻ കാറിന് പിന്നാലെ ഓടുകയായിരുന്നു. ചുറ്റും ഓടി നടന്ന് നിവേദനം സ്വീകരിക്കണമെന്ന് പറഞ്ഞു. തുടർന്ന് ബിജെപി പ്രവർത്തകർ ഇടപെട്ട് പിടിച്ചുമാറ്റി. ഒരാൾ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തതായി പറയപ്പെടുന്നു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.