പശ്ചിമ ബംഗാളിലെ ബാങ്കുടയില്‍ കേന്ദ്രമന്ത്രി സുഭാഷ് സര്‍ക്കാരിനെ ബിജെപി പ്രവര്‍ത്തകര്‍ പാര്‍ട്ടി ഓഫിസില്‍ പൂട്ടിയിട്ടു.
അടുപ്പക്കാര്‍ക്ക് മാത്രമാണ് ആനുകൂല്യങ്ങള്‍ നല്‍കുന്നതെന്ന് ആരോപിച്ചായിരുന്നു പ്രവര്‍ത്തകര്‍ അദ്ദേഹത്തെ പൂട്ടിയിട്ടത്. വിദ്യാഭ്യാസ സഹമന്ത്രിയും ബാങ്കുട എംപിയുമായ സര്‍ക്കാര്‍ ഉച്ചക്ക് ഒരു മണിക്ക് ബിജെപി പ്രവര്‍ത്തകരുടെ യോഗത്തില്‍ അധ്യക്ഷത വഹിക്കുന്നതിനിടെയാണ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിയുമായി ജില്ലാ ഓഫിസിലെത്തി മന്ത്രിയെ പൂട്ടിയിട്ടത്. ഒടുവില്‍ പൊലീസെത്തിയാണ് കേന്ദ്രമന്ത്രിയെ രക്ഷിച്ചത്.
പാര്‍ട്ടിയെ രക്ഷിക്കാനാണ് പ്രക്ഷോഭമെന്നും ഇത്തവണ ബാങ്കുട മുൻസിപാലിറ്റിയില്‍ ബിജെപിക്ക് സീറ്റ് ലഭിക്കാത്തതിന് കാരണം സുഭാഷ് സര്‍ക്കാരിന്റെ കഴിവില്ലായ്മയാണെന്നും പ്രക്ഷോഭകരില്‍ ഒരാളായ മോഹിത് ശര്‍മ്മ ആരോപിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് രണ്ട് വാര്‍ഡുകള്‍ ലഭിച്ചു. പഞ്ചായത്തില്‍ പല സീറ്റുകളിലും മത്സരാര്‍ത്ഥികളെ കണ്ടെത്താൻ പോലും ആയില്ല എന്നത് നാണക്കേടാണെന്നും അദ്ദേഹം പറഞ്ഞു.
പൊലീസ് സ്ഥലത്തെത്തി രണ്ട് പേരെ അറസ്റ്റ് ചെയ്തു. സംഭവത്തില്‍ മന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം പ്രതിഷേധക്കാരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി ജില്ലാ പ്രസിഡന്റ് പറഞ്ഞു.
English summary; BJP workers locked up Union Minister in Bengal
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.