സനാതനധര്‍മ്മം തുടച്ചുനീക്കേണ്ടതാണെന്ന തമിഴ് നാട് യുവജനക്ഷേമ കായിക വകുപ്പ് മന്ത്രി ഉദയനിധി സ്റ്റാലിന്‍റെ പ്രസ്ഥാവന വിവാദമാക്കി രാഷട്രീയ മുതലെടുപ്പിനായി ശ്രമിക്കുകയാണ് ബിജെപി.മാറാരോഗങ്ങള്‍ തുടച്ചുനീക്കിയത് പോലെ തുടച്ചുനീക്കേണ്ടതാണ് സനാതന ധര്‍മം എന്നായിരുന്നു ഉദയനിധി സ്റ്റാലിന്റെ പ്രസ്താവന.
വിഷയം ഇന്ത്യ മുന്നണിക്കെതിരെ ദേശീയ തലത്തില്‍ പ്രചരണ ആയുധമാക്കാനാണ് ബിജെപി പദ്ധതിയിടുന്നത്.പ്രതികരണത്തിന്റെ പേരില്‍ ഉദയനിധി സ്റ്റാലിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി തേടിയിരിക്കുകയാണ് ഇപ്പോള്‍ ബിജെപി .ഇക്കാര്യം ആവശ്യപ്പെട്ട് പാര്‍ട്ടി ഗവര്‍ണര്‍ക്ക് കത്ത് നല്‍കി.
സംസ്ഥാന സെക്രട്ടറി അശ്വത്ഥാമനാണ് ഗവര്‍ണര്‍ ആര്‍എല്‍രവിക്ക് കത്ത് നല്‍കിയിരിക്കുന്നത്. മന്ത്രിയുടെ പ്രസ്താവന സാമുദായിക സംഘര്‍ഷമുണ്ടാക്കാന്‍ ലക്ഷ്യം വെച്ചുള്ളതാണ് എന്നാണ് കത്തില്‍ പറയുന്നത്. ഈ കത്തിന്റെ പകര്‍പ്പ് ട്വിറ്ററില്‍ അഭിഭാഷ കൂട്ടായ്മ പങ്കുവെച്ചിട്ടുണ്ട്. ചിരിക്കുന്ന ഒരു ഇമോജി നല്‍കി പരിഹാസരൂപേണയാണ് ഉദയനിധി സ്റ്റാലിന്‍ ഈ കത്തിനോട് പ്രതികരിച്ചിരിക്കുന്നത്.
English Summary:
BJP’s attempt to gain political advantage by controverting Udayanidhi Stalin’s statement
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.