1 March 2026, Sunday

Related news

March 1, 2026
February 28, 2026
February 27, 2026
February 25, 2026
February 24, 2026
February 22, 2026
February 21, 2026
February 17, 2026
February 16, 2026
February 14, 2026

ബിജെപിയുടെ കൗണ്ട്ഡൗണ്‍ ആരംഭിച്ചു: കെജ്‌രിവാള്‍

Janayugom Webdesk
ന്യൂഡല്‍ഹി
March 1, 2026 9:10 pm

ബിജെപിയുടെ കൗണ്ട്ഡൗണ്‍ ആരംഭിച്ചതായി ഡല്‍ഹി മുന്‍മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. പ്രധാനമന്ത്രി പദത്തില്‍ നിന്ന് നരേന്ദ്ര മോഡി സമീപഭാവിയില്‍ നിഷ്കാസിതനാകുമെന്നും അദ്ദേഹം പറഞ്ഞു. ജന്ദര്‍മന്ദിറില്‍ നടത്തിയ എഎപി റാലിയിലാണ് അദ്ദേഹം ബിജെപിക്കും മോഡിക്കുമെതിരെ ആഞ്ഞടിച്ചത്.
12 വര്‍ഷത്തെ ബിജെപി ഭരണം രാജ്യത്തെ സര്‍വമേഖലകളെയും തകര്‍ത്തതായും അദ്ദേഹം ആരോപിച്ചു. റോഡും ആരോഗ്യ മേഖലയും വിദ്യാഭ്യാസവും തകര്‍ന്ന് തരിപ്പണമായി. ശുചീത്വത്തിന്റെ അവസ്ഥ മോശം നിലയിലേക്ക് അധപതിച്ചു. മദ്യനയ അഴിമതിക്കേസില്‍ മോഡിയും അമിത് ഷായും തന്നെ കുടുക്കാന്‍ ഗുഢാലോചന നടത്തുകയായിരുന്നു. പ്രധാനമന്ത്രി എല്ലാവരെയും ഭയപ്പെടുകയാണ്. ഏകാധിപതി ഭയപ്പെടുമ്പോള്‍ അത് അദ്ദേഹത്തിന്റെ ഭരണത്തിന്റെ അവസാനത്തെയാണ് സൂചിപ്പിക്കുന്നതെന്ന് കെജ്‌രിവാള്‍ പറഞ്ഞു.
ലഡാക്കിന്റെ വികസനത്തിനായി ശബ്ദമുയര്‍ത്തിയ സോനം വാങ്ചൂക്കിനെ അകാരണമായി ജയിലടച്ചു. വനിതാ എംപിമാര്‍ തന്നെ ആക്രമിക്കുമെന്ന് ഭയന്ന് രണ്ട് ദിവസം പാര്‍ലമെന്റില്‍ നിന്ന് മോഡി ഒളിച്ചോടി. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെയും പ്രധാനമന്ത്രിക്ക് ഭയമാണ്. പ്രധാനമന്ത്രിയുടെ വികസിത് ഭാരതം പദ്ധതി കാരണം രാജ്യത്ത് ജീവിക്കാന്‍ കഴിയാത്ത സ്ഥിതിയായി. പ്രധാനമന്ത്രി പരീക്ഷാ പേ ചര്‍ച്ച നടത്തുകയല്ല വേണ്ടത്. പരീക്ഷാ ക്രമക്കേടുകള്‍ തടയാന്‍ നടപടി സ്വീകരിക്കണം.
മോഡി അധികാരത്തിന് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. താനാകട്ടെ രാജ്യത്തിന് വേണ്ടിയും. ഐഐടി ബിരുദദാരിയായ താന്‍ രാജ്യത്തിന് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. ആദായ നികുതി കമ്മിഷണറായിരുന്ന അവസരത്തില്‍ തന്റെ സത്യസന്ധത സഹപ്രവര്‍ത്തകര്‍ കണ്ടതാണ്. ആ തന്നെയാണ് ഇല്ലാത്ത അഴിമതി ആരോപണത്തിന്റെ പേരില്‍ സിബിഐയും ഇഡിയും ജയിലിലടച്ചതെന്നും അദ്ദേഹം പറഞ്ഞു. മദ്യനയ അഴിമതി കേസില്‍ കെജ്‌രിവാള്‍, മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, കെ കവിത അടക്കമുള്ള മറ്റ് 21 പേരെയും റോസ് അവന്യൂ കോടതി കഴിഞ്ഞ ദിവസം കുറ്റവിമുക്തരാക്കിയിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.