
കര്‍ണാടക ബിജെപി നല്കിയ മാനനഷ്ട കേസില്‍ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് ആശ്വാസം. രാഹുലിനെതിരെയുള്ള കേസുമായി ബന്ധപ്പെട്ട നടപടികള്‍ ചൊവ്വാഴ്ച കര്‍ണാടക ഹൈക്കോടതി റദ്ദാക്കി. രാഹുല്‍ ഗാന്ധി നല്കിയ ഹര്‍ജിയില്‍ ജസ്റ്റീസ് സുനില്‍ ദത്ത് യാദവ് ആണ് വിധി പറഞ്ഞത്. നടപടികള്‍ തുടരാന്‍ അനുവദിക്കുന്നത് നിയമ നടപടികുളുടെ ദുരുപയോഗമായി കണക്കാക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി .
2023‑ലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കർണാടകയിലെ അന്നത്തെ ബിജെപി സർക്കാരിനെതിരെ പ്രധാന പത്രങ്ങളിൽ അപകീർത്തികരമായ പരസ്യങ്ങൾ നൽകിയെന്നാരോപിച്ചാണ് കേസ് ഫയൽ ചെയ്തത്. കോൺഗ്രസ് പാർട്ടിയുടെ പരസ്യങ്ങളും പ്രചാരണ മുദ്രാവാക്യങ്ങളും അപകീർത്തികരമെന്ന് ചൂണ്ടിക്കാട്ടി ബിജെപി നേതാവ് കേശവ് പ്രസാദ് രാഹുൽ ഗാന്ധി, സിദ്ധരാമയ്യ,ഡികെ ശിവകുമാർ എന്നിവർക്കെതിരെയാണ് മാനനഷ്ട കേസ് ഫയൽ ചെയ്തത്.
സംസ്ഥാനം ഭരിച്ചിരുന്ന ബിജെപി, പൊതുമരാമത്ത് പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിന് കരാറുകാരിൽനിന്നും മറ്റുള്ളവരിൽനിന്നും 40 ശതമാനം വരെ കമ്മിഷനും കൈക്കൂലിയും ഈടാക്കിയതായി ഈ പരസ്യങ്ങളിൽ കോൺഗ്രസ് ആരോപിച്ചിരുന്നു.അന്നത്തെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഉൾപ്പെടെയുള്ള പാർട്ടി അംഗങ്ങളെ ലക്ഷ്യമിട്ട് തെറ്റായ പരസ്യങ്ങൾ പ്രചരിപ്പിച്ചതായി കോൺഗ്രസ് നേതാക്കൾക്കെതിരെ ബിജെപി നൽകിയ പരാതിയൽ ആരോപിച്ചു. 2024 ജൂൺ ഒന്നിന് മജിസ്ട്രേറ്റ് കോടതി സിദ്ധരാമയ്യയ്ക്കും ഡികെ ശിവകുമാറിനും ജാമ്യം നൽകി. 2024 ജൂൺ ഏഴിന് രാഹുലിനും ഈ കേസിൽ ജാമ്യം ലഭിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.