6 February 2026, Friday

Related news

February 3, 2026
January 29, 2026
January 27, 2026
January 15, 2026
January 13, 2026
December 22, 2025
December 18, 2025
December 17, 2025
December 13, 2025
December 11, 2025

ഫൈസാബാദില്‍ ബിജെപിക്ക് പരാജയം

Janayugom Webdesk
ലഖ്നൗ
June 4, 2024 9:38 pm

രാമക്ഷേത്രം വോട്ടായി മാറിയില്ല. രാമക്ഷേത്രം നിലനില്‍ക്കുന്ന അയോധ്യ നിയമസഭാ സീറ്റ് ഉൾപ്പെടുന്ന ഫൈസാബാദിൽ ബിജെപി നിലംപൊത്തി. സമാജ്‌വാദി പാര്‍ട്ടി നേതാവ് അവദേഷ് പ്രസാദിനോടാണ് 54,567 വോട്ടുകള്‍ക്ക് ബിജെപി സ്ഥാനാര്‍ത്ഥി ലല്ലു സിങ് പരാജയപ്പെട്ടത്. അയോധ്യ ഫൈസാബാദ് മണ്ഡലത്തിന്റെ ഭാഗമായതിനാല്‍ തന്നെ ബിജെപി വിജയം പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായുണ്ടായ പരാജയം പാര്‍ട്ടിക്ക് ഞെട്ടിക്കുന്നതായി. അവദേഷ് പ്രസാദ് 5,54,289 വോട്ടുകള്‍ നേടിയപ്പോള്‍ 4,99,722 വോട്ടുകളാണ് ലല്ലു സിങ്ങിന് ലഭിച്ചത്. 

Eng­lish Summary:BJP’s defeat in Faizabad
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.