ആർഎസ്എസ് നിയന്ത്രണത്തിലുള്ള ബിജെപി നേതൃത്വത്തിലുള്ളത് പൂർണമായും ഫാസിസ്റ്റ് സർക്കാരാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഹിറ്റ്ലറുടെ ആശയങ്ങളിൽ നിന്ന് പ്രത്യയശാസ്ത്ര ഊർജം ഉൾക്കൊള്ളുന്നവരാണ് ആർഎസ്എസ്. അവരുടെ ആശയമാണ് നരേന്ദ്ര മോഡി സർക്കാരിനെ നയിക്കുന്നത്. കേന്ദ്രത്തിലേത് ഫാസിസ്റ്റ് സർക്കാരല്ലെന്ന നിലപാട് സിപിഐഎമ്മിന് തിരുത്തേണ്ടിവരുമെന്നും അദ്ദേഹം കോഴിക്കോട്ട് മാധ്യമങ്ങളോട് പറഞ്ഞു.
രാഷ്ട്രീയത്തിന് വേണ്ടി മതത്തെയും വിശ്വാസങ്ങളെയുമെല്ലാം ഉപയോഗപ്പെടുത്തേണ്ട ഫാസിസ്റ്റ് രാഷ്ട്രീയ പാഠങ്ങൾ പ്രാവർത്തികമാക്കുന്നുണ്ട് ബിജെപി സര്‍ക്കാര്‍. അങ്ങനെയുള്ള സര്‍ക്കാരിനെ ഫാസിസ്റ്റല്ല എന്നു പറയാൻ കാട്ടുന്ന വ്യഗ്രത തിരുത്തേണ്ടിവരുമെന്നാണ് തന്റെ വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു.
വയനാട് ചൂരൽമലയിൽ നടന്ന സമരം രാഷ്ട്രീയ പ്രേരിതമാണ്. സമരം വയനാടിന് ഗുണം ചെയ്യില്ല. ഇതിൽ രാഷ്ട്രീയം കാണരുത്. കൊച്ചിയിലെ ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ് പോലെ എല്ലാവരും ഒരുമിച്ച് നിൽക്കേണ്ട വിഷയമാണിതെന്നും ബിനോയ് വിശ്വം പറഞ്ഞു. ശശി തരൂരിന്റെ നിലപാടിനെ സ്വാഗതം ചെയ്യുന്നു. പരസ്പരം കണ്ടാൽ മിണ്ടാത്ത എല്ലാ കോൺഗ്രസ് നേതാക്കളും തരൂരിനെ വളഞ്ഞിട്ട് ആക്രമിക്കുകയാണ്. കാര്യങ്ങൾ ഇങ്ങനെയാണെങ്കിലും തരൂർ നിലപാടിൽ ഉറച്ചു നിന്നു. ഇതിൽ നിന്ന് കോൺഗ്രസ് പാഠം പഠിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.