മഹാരാഷ്ട്രയില്‍ ബിജെപിയുടെ രാജ്യസഭാ സ്ഥാനാര്‍ത്ഥി ബാബരി മസ്ജീദ് തകര്‍ത്ത കര്‍സേവകന്‍. മഹാരാഷ്ട്രയിൽ നിന്ന് ബിജെപി രാജ്യസഭയിലേക്ക് ഡോ.അജിത് ഗോപ്ച്ചാഡെയെ നാമനിർദേശം ചെയ്തതിന് പിന്നാലെ ബാബരി മസ്ജിദ് പൊളിച്ച കർസേവകരിൽ ഒരാളാണ് ഗോപ്ച്ചാഡെയെന്ന് തെളിയിക്കുന്ന ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ ചർച്ചയായി.
ബാബരി മസ്ജിദിന് മുകളിൽ നിൽക്കുന്ന കർസേവകരുടെ കൂട്ടത്തിൽ ഗോപ്ച്ചാഡെയും നിൽക്കുന്ന ഫോട്ടോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലുള്ളത്.1992ൽ എല്‍ കെ അഡ്വാനനിയുടെ നേതൃത്വത്തിൽ നടത്തിയ രഥയാത്രയുടെ ഭാഗമായി അയോഗധ്യയിലെത്തുമ്പോൾ അദ്ദേഹത്തിന് 22 വയസായിരുന്നു പ്രായം. മഹാരാഷ്ട്രയിൽ ബിജെപിയുടെ വൈസ് പ്രസിഡന്റായ ഗോപ്ച്ചാഡെയുടെ പേര് ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളിലും ഉയർന്നുകേട്ടിരുന്നു.
തന്നെ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്ത തീരുമാനത്തിനു പിന്നിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും, ആഭ്യന്തരമന്ത്രി അമിത് ഷായും ബിജെപി ദേശീയ പ്രസിഡന്റ് ജെ പി നദ്ദയുമാണെന്ന് ഗോപ്ച്ചാഡെ പറഞ്ഞു.ഗോപ്ച്ചാഡെക്ക് പുറമേ അശോക് ചവാൻ, മുൻ എംഎൽഎ മേധ കുൽകർണി എന്നിവരാണ് മഹാരാഷ്ട്രയിൽ നിന്ന് രാജ്യസഭയിലേക്ക് ബിജെപിയുടെ നാമനിർദേശം നേടിയത്. ഫെബ്രുവരി 13നാണ് കോൺഗ്രസിൽ നിന്ന് രാജിവെച്ച് അശോക് ചവാൻ ബിജെപിയിൽ ചേർന്നത്.
English Summary:
BJP’s Rajya Sabha candidate in Maharashtra was vandalized by Karsevak Babri Masjid
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.