
ബിജെപി അടുത്തിടെ രൂപം നല്‍കിയ രാഷട്രീയ സമിതിക്ക് പിന്നില്‍ ലക്ഷ്യങ്ങളേറെ. അയോദ്ധ്യ വിഷയത്തെ വര്‍ഗ്ഗീയ വത്കരിച്ച് രാഷട്രീയ നേട്ടം കൊയ്യുന്നതിനൊപ്പം മറ്റ് പാര്‍ട്ടികളില്‍നിന്നുള്ള നേതാക്കളെ തങ്ങളുടെ ഭാഗത്ത് എത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് സമിതിയുടെരൂപീകരണം.
ചാഞ്ചാടി നില്‍ക്കുന്ന കോണ്‍ഗ്രസുകാരെയാണ് പ്രധാനമായും ലക്ഷ്യമിടുന്നത് . പാര്‍ട്ടി ജനറല്‍ സെക്രട്ടറി വിനോദ് താവ്ഡെയാണ് സമിതി ചെയര്‍മാന്‍ കേന്ദ്രമന്ത്രിമാരായ ഭൂപേന്ദ്ര യാദവ് , അനുരാഗ് താക്കൂര്‍ , അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മ്മ, ബിജെപിയുടെ സംഘടനാ ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷ് എന്നിവരാണ് ദേശീയ തലത്തില്‍ സമിതിയിലെ അംഗങ്ങള്‍.സംസ്ഥാന തലത്തിലും ഇതിനായി സമിതികള്‍ രൂപീകരിച്ചിട്ടുണ്ടെന്നാണ് വിവരം. അയോധ്യാ രാമക്ഷേത്ര വിഷയത്തില്‍ കോണ്‍ഗ്രസ് നിലപാടില്‍ വിയോജിപ്പുള്ള നേതാക്കളെ ബിജെപിയിലെത്തിക്കാനാണ് ശ്രമം. മറ്റ് പാര്‍ട്ടികളില്‍ നിന്ന് ബിജെപിയിലേക്ക് എത്തുന്നവരെ കൂടി കണക്കിലെടുത്തായിരിക്കും സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍.
ഹരിയാന, ബിഹാര്‍, ഉത്തര്‍ പ്രദേശ് , പശ്ചിമ ബംഗാള്‍ , തമിഴ്‌നാട് , പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ മറ്റ് പാര്‍ട്ടികളില്‍ നിന്നുള്ള വരുമായി ബിജെപി ആശയ വിനിമയം ആരംഭിച്ചിട്ടുണ്ട്. പാര്‍ട്ടി സംസ്ഥാന ഘടകങ്ങള്‍ക്കും ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കി എന്നാണ് വിവരം. കൂടാതെ മറ്റ് പാര്‍ട്ടികളില്‍ നിന്നെത്തുന്നവര്‍ക്ക് അര്‍ഹമായ പരിഗണന നല്‍കണമെന്ന് സംസ്ഥാന ഘടകങ്ങള്‍ക്ക് ദേശീയ നേതൃത്വം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കോണ്‍ഗ്രസ്, ജെഡിയു, ആര്‍ജെഡി, ആം ആദ്മി പാര്‍ട്ടി, തൃണമൂല്‍ കോണ്‍ഗ്രസ്, ബിആര്‍എസ് എന്നീ പാര്‍ട്ടികളിലെ അസംതൃപ്തരെ കൂടെക്കൂട്ടാന്‍ കഴിയുമെന്നാണ് ബിജെപിയുടെ കണക്ക് കൂട്ടല്‍. അതിനായുള്ള ചര്‍ച്ചകള്‍ ബിജെപി കേന്ദ്രങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ്
English Summary:
BJP’s Rashtriya Samithi: Aims to get people from other political parties on their side
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.