23 January 2026, Friday

Related news

January 22, 2026
January 21, 2026
January 21, 2026
January 18, 2026
January 10, 2026
January 10, 2026
January 8, 2026
January 8, 2026
January 8, 2026
January 8, 2026

മണിപ്പൂരിൽ ബിജെപിക്ക് തിരിച്ചടി; സർക്കാരിനുള്ള പിന്തുണ പിൻവലിച്ച് നാഷണൽ പീപ്പിൾസ് പാർട്ടി

Janayugom Webdesk
ഇംഫാൽ
November 17, 2024 9:24 pm

മണിപ്പൂരിലെ വംശീയ കലാപം നിയന്ത്രിക്കുന്നതിൽ സർക്കാർ പരാജയമാണെന്ന് ആരോപിച്ച് കോൺറാഡ് സാംഗ്മയുടെ നേതൃത്വത്തിലുള്ള നാഷണൽ പീപ്പിൾസ് പാർട്ടി പിന്തുണ പിൻവലിച്ചു . മുഖ്യമന്ത്രി എൻ ബിരേൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള   മണിപ്പൂർ സർക്കാർ സംസ്ഥാനത്തെ വംശീയ കലാപം നിയന്ത്രിക്കുന്നതിലും സാധാരണ നില പുനഃസ്ഥാപിക്കുന്നതിലും പൂർണമായും പരാജയപ്പെട്ടുവെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡയ്ക്ക് അയച്ച ഔദ്യോഗിക കത്തിൽ പീപ്പിൾസ് പാർട്ടി പറയുന്നു.

 

പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിലും നിരപരാധികളുടെ ജീവൻ നഷ്ടപ്പെട്ടതിലുമുള്ള അതൃപ്തി ചൂണ്ടിക്കാട്ടി, സർക്കാരിൽ നിന്നുള്ള പിന്തുണ ഉടൻ പിൻവലിക്കാനുള്ള തീരുമാനം പാർട്ടി പ്രഖ്യാപിച്ചു. പാർട്ടിയുടെ 7 എംഎൽഎമാരാണ് പിന്തുണ പിൻവലിച്ചത്. മണിപ്പൂരിൽ ബിജെപിക്ക് നിലവിൽ 37 സീറ്റുകൾ സ്വന്തമായി ഉണ്ട്. 31 സീറ്റാണ് ഭൂരിപക്ഷത്തിനു വേണ്ടത്. ജനതാദൾ യുണൈറ്റഡിന്റെ 1 എംഎൽഎ, നാഗാ പീപ്പിൾസ് ഫ്രണ്ടിലെ (എൻപിഎഫ്) അഞ്ച് എംഎൽഎമാർ, മൂന്ന് സ്വതന്ത്ര എംഎൽഎമാർ എന്നിവരുടെ പിന്തുണയും ബിജെപിക്കുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.