ജനങ്ങളില്‍ വര്‍ഗീയ വിദ്വേഷം പടര്‍ത്തി, ഭിന്നിപ്പിച്ച് ഭരിക്കുക എന്ന സംഘപരിവാര്‍ തന്ത്രത്തിന്റെ ഇരകളായ ഒഡിഷയിലെ കന്ദമാലിലുള്ള ഗോത്ര സമൂഹം ഇന്ന് സമാധാനത്തിന് പേരുകേട്ട ഒരിടമായി മാറിയിരിക്കുകയാണ്. ബലിഗുഡ, ഉദയഗിരി, ഫുൽബാനി, കാന്ദമാൽ, ബൗധ്, ദസ്പല്ല, ഭഞ്ജനഗർ എന്നിവയുൾപ്പെടെ ഏഴ് നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെടുന്നതാണ് കാന്ദമാൽ. 2000 മുതൽ ബിജു ജനതാദളിന്റെ (ബിജെഡി) കോട്ടയായി തുടര്‍ന്നു വരികയാണിവിടം. സമാധാനത്തിനും സൗഹാര്‍ദ്ദത്തിനും പേരുകേട്ട സ്ഥലമായിരുന്നു കാന്ദമാല്‍.
ഗോത്രവർഗ്ഗക്കാരുടെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിന് പേരുകേട്ടതാണ് കാന്ദമാൽ. ഈ ജില്ല അതിമനോഹരമായ പ്രകൃതിയുടെ പര്യായമായി നിലകൊള്ളുന്നു, കൂടാതെ അത് മനോഹരമായ ശൈത്യകാല വിനോദസഞ്ചാരകേന്ദ്രവുമാണ്. 2008ല്‍ ക്രിസ്തുമത വിശ്വാസികൾക്കെതിരെ നടന്ന വര്‍ഗീയ കലാപത്തോടെയാണ് കാന്ദമാൽ വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. രണ്ട് സമുദായങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കി വര്‍ഗീയ കലാപം സൃഷ്ടിക്കാനുള്ള സംഘപരിവാറിന്റെ ശ്രമങ്ങളാണ് ഇവിടത്തെ സമാധാന അന്തരീക്ഷണം തകര്‍ത്തത്.
ബിജെപി-ബിജെഡി സഖ്യം ഇവിടെ തുടര്‍ന്നെങ്കിലും തൊഴിൽ, വിദ്യാഭ്യാസം, ആരോഗ്യം എന്നിങ്ങനെ പല മേഖലകളിലും കാന്ദമലുവില്‍ കാര്യമായ വികസനം ഉണ്ടായില്ല. തുടര്‍ന്ന് 2019ൽ, ബിജെഡി നേതാവ് നവീൻ പട്‌നായിക്, പാർട്ടിയുടെ ലോക്‌സഭാ സ്ഥാനാർത്ഥിയായി പുറത്തുനിന്നുള്ള ഒരാളെ നിർത്തി പരീക്ഷണത്തിന് തയ്യാറായി. സാമൂഹിക പ്രവർത്തകനായ അച്യുത് സാമന്തയെയായിരുന്നു ബിജെഡി ഇറക്കിയത്. തുടര്‍ന്ന് 149,216 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. തുടര്‍ന്ന് സാമന്ത നടത്തിയ പ്രവര്‍ത്തനങ്ങള്‍ ശ്രമം കാണുകയും നാട് വീണ്ടും സമാധാന അന്തരീക്ഷത്തിലേക്ക് തിരിച്ചുമടങ്ങുകയും ചെയ്തു. കാണ്ഡമാലിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലുമായി സ്കൂളുകളും കോളജുകളും നിര്‍മ്മാണത്തിലാണ്.
സംഘപരിവാര്‍ ശക്തികളുടെ കുതന്ത്രങ്ങള്‍ തിരിച്ചറിഞ്ഞ ഗോത്ര സമൂഹത്തില്‍ ഇന്ന് കലാപങ്ങളോ ഭിന്നതയോ ശേഷിക്കുന്നില്ല. നിതി ആയോഗിന്റെ സമാധാനകാംഷികളായ ജനങ്ങളുള്ള ജില്ലകളുടെ പട്ടികയില്‍ കാന്ദമാല്‍ ഇടംപിടിച്ചിട്ടുണ്ട്. ഈ വർഷവും ബിജെഡി സ്ഥാനാർത്ഥിയായി അച്യുത് സാമന്തയാണ് മത്സരിക്കുന്നത്. സുകാന്ത പാണിഗ്രാഹിയാണ് ബിജെപിയുടെ സ്ഥാനാര്‍ത്ഥി. കോൺഗ്രസിൽ നിന്ന് മനോജ് കുമാർ മൊഹപത്രയെയും മത്സരിക്കും.
English Summary: BJP’s strategy of divide and rule did not work; Kandamala is now happy!
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.