23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 10, 2024
December 9, 2024
December 9, 2024
December 6, 2024
December 5, 2024
December 4, 2024
December 3, 2024
December 2, 2024
December 2, 2024

കര്‍ണാടകയില്‍ ബിജെപിയുടെ മൂന്നാംസ്ഥാനാര്‍ത്ഥി പട്ടിക; പ്രതിഷേധവുമായി എ എസ് രാമദാസ്

Janayugom Webdesk
ന്യൂഡല്‍ഹി
April 18, 2023 3:08 pm

മുന്‍മന്ത്രിയും, നാലു തവണ എംഎല്‍എയുമായ എസ് എ രാമദാസിന് സീറ്റ് നല്‍കാതെ ബിജെപിയുടെ മൂന്നാംഘട്ടസ്ഥാനാര്‍ത്ഥി പട്ടിക. കൃഷ്ണരാജയിലെ സിറ്റിംങ് എംഎല്‍എയായ രാമദാസിന് പകരം ടി എസ് ശ്രീവത്സയാണ് ജനവിധി തേടുന്നത്.

ഇവിടെ മത്സരിക്കാന്‍ ആഗ്രഹിച്ചിരുന്ന മൈസൂരു അവര്‍ബണ്‍ ‍ഡെവലപ്മെന്‍റ് അതോറിറ്റി മുന്‍ ചെയര്‍മാന്‍ എച്ച് വി രാജീവും പ്രതിഷേധത്തിലാണ്. വിമതനായി രാമദാസ് മത്സരിക്കുമെന്നാണ് സൂചന. മണ്ഡലത്തിലെ ജനങ്ങളെ കാണും. അവരുടെ അഭിപ്രായം അറിയാനായി ഒരു പെട്ടി സ്ഥാപിക്കും, ജനങ്ങളുടെ ഉപദേശ പ്രകാരം ഭാവി പരിപാടികള്‍ തീരുമാനിക്കും. രാമദാസ് പറഞ്ഞു.

സീറ്റ് നിഷേധിച്ച ബിജെപി നേതൃത്വത്തിനെതിരെ മുദ്രാവാക്യം വിളികളുമായി രാമദാസിന്‍റെ വീടിനു മുന്നില്‍ അനുയായികള്‍ഒത്തു കൂടിസ്ഥാനാർഥി പട്ടിക പുറത്തുവന്നതിനു പിന്നാലെ മൈസൂരു എംപി പ്രതാപ് സിംഹ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ രാമദാസിനെ കാണാൻ രാത്രിയിൽതന്നെ വീട്ടിൽ എത്തി. പക്ഷേ കൂടിക്കാഴ്ചയ്ക്ക് അദ്ദേഹം വിസമ്മതിച്ചു. ഇതിനിടെ, രാജിഭീഷണി മുഴക്കിയ എംപി കാരാഡി സംഗണ്ണയെ അനുനയിപ്പിക്കാൻ ബിജെപി മരുമകൾക്കു സീറ്റ് നൽകി. ഇതോടെ, കേന്ദ്ര നേതൃത്വത്തെ കാണാനുള്ള ഡൽഹി യാത്ര സംഗണ്ണ റദ്ദാക്കി.

Eng­lish Summary:
BJP’s third can­di­date list in Kar­nata­ka; AS Ram­das protested

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.