6 March 2026, Friday

Related news

March 6, 2026
March 4, 2026
March 4, 2026
March 4, 2026
March 4, 2026
March 2, 2026
March 2, 2026
March 1, 2026
March 1, 2026
February 28, 2026

കോണ്‍ഗ്രസിനെതിനെ ബിജെപിയുടെ വീഡിയോ കാമ്പയിന്‍ ദി കോണ്‍ഗ്രസ് ഫയല്‍സ്

Janayugom Webdesk
ന്യൂഡല്‍ഹി
April 2, 2023 3:18 pm

കോൺഗ്രസിനെതിരെ ബിജെപിയുടെ വീഡിയോ കമ്പയിന്‍ ദി കോണ്‍ഗ്രസ് ഫയല്‍സ് . കഴിഞ്ഞ ദിവസം പരമ്പരയുടെ എപ്പിസോഡ് ബിജെപി പുറത്തുവിട്ടു. കോണ്‍ഗ്രസ് നടത്തിയ എല്ലാ അഴിമതികളും കുംഭകോണങ്ങളും പുറത്തുകൊണ്ടുവരുമെന്നാണ് ബിജെപി പറയുന്നത്.

ദി കോണ്‍ഗ്രസ് ഫയല്‍സ് വീഡിയോ പരമ്പരയുടെ ആദ്യഎപ്പിസോഡ്സ് ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ വഴിയാണ് പുറത്തുവിട്ടത്. ദി കോൺഗ്രസ് ഫയൽസ്’ വീഡിയോ പരമ്പരയുടെ ആദ്യ എപ്പിസോഡ് ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ വഴിയാണ് പാർട്ടി പുറത്തു വിട്ടത്. സോണിയാ ഗാന്ധിയും മൻമോഹൻ സിംങും ഉൾപ്പെട്ട മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ക്ലിപ്പിൽ, യുപിഎ കാലത്ത് നടന്നതായി ആരോപിക്കപ്പെടുന്ന 48,20,69,00,00,000 രൂപയുടെ അഴിമതികളാണ് ചൂണ്ടിക്കാട്ടുന്നത്.

2ജി കുംഭകോണം, കൽക്കരി കുംഭകോണം, കോമൺവെൽത്ത് കുംഭകോണം എന്നിവയുൾപ്പെടെയുള്ള വിവിധ അഴിമതികളിൽ അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള സർക്കാരിന് പങ്കുണ്ടെന്നാണ് ബിജെപി ആരോപണം. കഴിഞ്ഞ ആഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രതിപക്ഷ പാർട്ടികളെ രൂക്ഷമായി വിമർശിച്ചതിന് പിന്നാലെയാണ് വീഡിയോ കാമ്പയിൻ.

Eng­lish Summary:
BJP’s video cam­paign against Con­gress The Con­gress files

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.