4 March 2026, Wednesday

ബികെഎംയു 15ാം സംസ്ഥാന സമ്മേളനം 28 മുതല്‍ 30 വരെ പാലക്കാട്ട് നടക്കും

Janayugom Webdesk
പാലക്കാട്
September 20, 2023 9:52 am

ബികെഎംയു 15ാം സംസ്ഥാന സമ്മേളനം 28 മുതല്‍ 30 വരെ പാലക്കാട്ട് നടക്കും. 28ന് വൈകിട്ട് 5 മണിക്ക് പതാക, ബാനര്‍, കൊടിമര ജാഥകളുടെ സംഗമം സ്റ്റേഡിയം ബസ് സ്റ്റാന്‍ഡിന് സമീപം കേരള കൃഷി കര്‍ഷക ക്ഷേമ വികസനവകുപ്പ് മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യും. തുടര്‍ന്നു നടക്കുന്ന സമ്മേളനത്തില്‍ ബി കെ എം യു ദേശീയസംസ്ഥാന നേതാക്കള്‍ പങ്കെടുത്തു സംസാരിക്കും. 29 ന് രാവിലെ 10ന് ജെ എം മഹല്‍ ഹാളില്‍ (കെ ഡി മോഹനന്‍ നഗറില്‍ ) നടക്കുന്ന പ്രതിനിധി സമ്മേളനം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ കൃഷ്ണന്‍ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിക്കും. വെെകിട്ട് 4 ന് ‘ഭൂപരിഷ്കരണ നിയമം രണ്ടാം വായന ’ എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള സെമിനാര്‍ ബി കെ എം യു ദേശീയ വെെസ് പ്രസിഡന്റ് കെ ഇ ഇസ്മയില്‍ ഉദ്ഘാടനം ചെയ്യും.

എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന്‍ വിഷയം അവതരിപ്പിക്കും. ബി കെ എം യു സംസ്ഥാന പ്രസിഡന്റ് എ കെ ചന്ദ്രന്‍, കെ എസ് കെ ടി യു സംസ്ഥാന വെെസ് പ്രസിഡന്റ് ആര്‍ ചിന്നക്കുട്ടന്‍ എന്നിവര്‍ സംസാരിക്കും. 30 ന് രാവിലെ ജില്ലയിലെ മുതിര്‍ന്ന കര്‍ഷക തൊഴിലാളികളെ ആദരിക്കുന്ന പരിപാടി കിസാന്‍സഭ സംസ്ഥാന ജനറല്‍ സെക്രട്ടറി വി ചാമുണ്ണി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ഭാരവാഹി തെരഞ്ഞെടുപ്പ് എന്നിവയാണ് സംസ്ഥാന സമ്മേളന പരിപാടികളെന്ന് ചെയര്‍മാന്‍ കെ പി സുരേഷ് രാജും കണ്‍വീനര്‍ ടി സിദ്ധാര്‍ത്ഥനും അറിയിച്ചു.

Eng­lish Sum­ma­ry: BKMU 15th State Con­fer­ence will be held in Palakkad from 28th to 30th

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.