ബികെഎംയു ജില്ലാ സമ്മേളനം കോട്ടക്കലില്‍ നടന്നു. കര്‍ഷക തൊഴിലാളി പെന്‍ഷന്‍ ഉപാധിരഹിതമായി നിര്‍ണ്ണയിക്കുകയും 3000 രൂപയാക്കി ഉയര്‍ത്തുകയും ചെയ്യുക. ക്ഷേമിനിധി വഴി ഒരു ലക്ഷം രൂപ അധിവര്‍ഷാനുകൂല്യമായി ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
സമ്മേളനം സിപിഐ ജില്ലാ സെക്രട്ടറി പി കെ കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. ബികെഎംയു സംസ്ഥാന സെക്രട്ടറിമാരായ എം നാരായണന്‍ മാസ്റ്റര്‍, കുമ്പളം രാജപ്പന്‍, സ്വാഗത സംഘം കണ്‍വീനര്‍ ജി സുരേഷ് കുമാര്‍, ജില്ലാ സെക്രട്ടറി ഒ കെ അയ്യപ്പന്‍, എം കെ മുഹമ്മദ്, സി അറുമുഖന്‍, ലക്ഷ്മി, സി എച്ച് നൗഷാദ്, എം പി ഹരിദാസ്, ഇ ടി വേലായുധന്‍ എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികളായി ജി സുരേഷ് കുമാര്‍(പ്രസിഡന്റ്), എം കെ മുഹമ്മദ്, സി അറുമുഖന്‍ (വൈസ് പ്രസിഡന്റുമാര്‍), ഒ കെ അയ്യപ്പന്‍ (സെക്രട്ടറി), പി സി ബാലകൃഷ്ണന്‍, കുഞ്ഞികൃഷ്ണന്‍ മങ്കട (ജോ. സെക്രട്ടറിമാര്‍), അലി കുറ്റിപ്പുറം (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.