9 January 2025, Thursday
KSFE Galaxy Chits Banner 2

ബികെഎംയു ജില്ലാ സമ്മേളനം 21,22 തീയതികളില്‍ നെടുങ്കണ്ടത്ത്

Janayugom Webdesk
നെടുങ്കണ്ടം
January 20, 2023 1:21 pm

കേരള സ്‌റ്റേറ്റ് കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ ബികെഎംയു ജില്ലാ സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ നെടുങ്കണ്ടത്ത് പൂര്‍ത്തിയായതായി നേതാക്കള്‍ അറിയിച്ചു. നാളെ സ. സി എ കുര്യന്‍ നഗറില്‍ ആരംഭിക്കുന്ന ജില്ലാ സമ്മേളനം ബികെഎംയു സംസ്ഥാന ജനറല്‍ സെക്രട്ടറി സ. പി കെ കൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാലിന് നടക്കുന്ന പൊതുസമ്മേളനം നിയമസഭ ഡപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യും.

ബികെഎംയു ദേശിയ കൗണ്‍സില്‍ അംഗം സി യു ജോയി, സംസ്ഥാന കൗണ്‍സില്‍ ജോ. സെക്രട്ടറി പി കെ സുഗതന്‍, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ ജോസ് ഫിലിപ്പ്, എം കെ പ്രിയന്‍, സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ കെ കെ ശിവരാമന്‍, വി കെ ധനപാല്‍,എം വൈ ഔസോപ്പ്, ജയ മധു, സിപിഐ ജില്ലാ സെക്രട്ടറി കെ സലീംകുമാര്‍, എഐടിയൂസി ജില്ലാ സെ്ക്രട്ടറി മുത്തുപാണ്ടി എന്നിവര്‍ പ്രസംഗിക്കുമെന്ന് ബികെഎംയു നേതാക്കളായ സി യു ജോയി, വി കെ ധനപാല്‍, കെ ജി ഓമനകുട്ടന്‍ എന്നിവര്‍ അറിയിച്ചു.

Eng­lish Sum­ma­ry: BKMU Dis­trict Con­fer­ence on 21st and 22nd at Nedunkandath

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.