പത്തനംതിട്ടയില്‍ വീണ്ടും നരബലിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഉയരുന്നു. ആഭിചാര പ്രക്രിയ ചെയ്യുന്ന മലയാലപ്പുഴയിലെ ശോഭന എന്ന സ്ത്രീ പണം നല്‍കിയില്ലെന്ന് ആരോപിച്ച് പത്തനാപുരം സ്വദേശികളെ വീട്ടില്‍ പൂട്ടിയിട്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തിനുപിന്നാലെ സ്ഥലത്ത് ആളുകള്‍ പ്രതിഷേധവുമായി രംഗത്തെത്തി. ആഭിചാര പ്രക്രിയയുടെ പേരില്‍ ഇവരെ നേരത്തെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മൂന്നുപേരെയാണ് ഇവർ വീട്ടിനുള്ളിൽ പൂട്ടിയിട്ടത്. മൂന്ന് പേരിൽ 7 വയസുള്ള കുട്ടിയും ഉൾപ്പെടുന്നു. പത്തനാപുരം സ്വദേശികളെ ആണ് പൂട്ടിയിട്ടത്. പത്തനാപുരത്തെ തട്ടിപ്പ് കേസിലെ പ്രതിയുടെ കുടുംബം ആണ് മന്ത്രവാദ കേന്ദ്രത്തിൽ ഉണ്ടായിരുന്നത്. അഞ്ചു ദിവസം ആയി പൂട്ടിയിട്ടിരിക്കുകയായിരുന്നെന്നു കുടുംബം പറഞ്ഞു. സംഭവം ആളുകള്‍ പൊലീസില്‍ അറിയിച്ചതിനെത്തുടര്‍ന്ന് ഇവര്‍ പൂട്ടിയിട്ടിരുന്ന മൂന്നുപേരെയും പൊലീസെത്തി രക്ഷപ്പെടുത്തി.
തട്ടിപ്പ് കേസിൽ നിന്നും ഒഴിവാക്കാൻ ചില പൂജകളും നടന്നു. ചില സാമ്പത്തിക തർക്കങ്ങൾ ആണ് പൂട്ടിയിടാൻ കാരണം. മന്ത്രവാദ കേന്ദ്രം നടത്തുന്ന ശോഭനയും തട്ടിപ്പ് കേസ് പ്രതി അനീഷും തമ്മിലാണ് സാമ്പത്തിക ഇടപാട്. നരബലി ആരോപണങ്ങളെ തുടര്‍ന്ന് ഇവരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്യുകയും ജാമ്യത്തില്‍ വിട്ടയയ്ക്കുകയും ചെയ്തു. എന്നാല്‍ പിന്നീടും ഇവര്‍ ആഭിചാര പ്രകിയ പുനരാരംഭിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
English Summary: Black Magic in Kerala again; Three people, including the child, were locked in the house
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.