20 January 2026, Tuesday

Related news

December 28, 2025
December 22, 2025
December 3, 2025
November 13, 2025
March 12, 2025
February 25, 2025
February 16, 2025
August 10, 2024
July 20, 2024

കരിമണല്‍ഖനനം; പൊതുമേഖലാ സ്ഥാപനങ്ങളുടെ മറവിൽ നടക്കുന്ന പകൽകൊള്ള: ടി ജെ ആ‍ഞ്ചലോസ്

Janayugom Webdesk
ആലപ്പുഴ
August 10, 2024 9:37 pm

പൊതുമേഖലാ സ്ഥാപനങ്ങളുടെ മറവിൽ പ്രകൃതി സമ്പത്തിന്മേൽ നടക്കുന്ന പകൽ കൊള്ളയാണ് തോട്ടപ്പള്ളിയിൽ നടക്കുന്നതെന്ന് സിപിഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ് പറഞ്ഞു. കരിമണൽ ഖനനത്തിനെതിരെ മത്സ്യ തൊഴിലാളി ഫെഡറേഷൻ (എഐ ടിയുസി) ജില്ലാ കമ്മറ്റി തോട്ടപ്പള്ളിയിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തോട്ടപ്പള്ളിയിലെ കടൽ മണൽ ഖനനവും കരിമണൽ ഖനനവും തീരദേശത്തേയും കുട്ടനാടിനേയും ഒരേപോലെ ദുരന്തത്തിലേക്ക് നയിക്കും. നാളിതുവരെ നടന്ന ഖനനം മൂലം അമ്പലപ്പുഴ, ഹരിപ്പാട് മണ്ഡലങ്ങളുടെ തീരദേശം വൻതോതിൽ ശോഷിക്കുകയും കടലാക്രമണം രൂക്ഷമാകുകയും ചെയ്തു. കൂറ്റൻ യന്ത്രങ്ങൾ കടലിലേക്ക് നീട്ടി കടൽ മണൽ ഖനനവും നടത്തുന്ന രീതി മത്സ്യസമ്പത്തിന് ഭീഷണി ഉയർത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് ഒ കെ മോഹനൻ അദ്ധ്യക്ഷനായിരുന്നു. 

സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ കാർത്തികേയൻ, എഐടിയുസി സംസ്ഥാന സെക്രട്ടറി എ ശോഭ, സിപിഐ ഹരിപ്പാട് മണ്ഡലം സെക്രട്ടറി സി വി രാജീവ്, അമ്പലപ്പുഴ മണ്ഡലം അസിസ്റ്റന്റ് സെകട്ടറി സി വാമദേവ്, കിസാൻ സഭ സംസ്ഥാന കമ്മറ്റി അംഗം പി സുരേന്ദ്രൻ, എഐടിയുസി മണ്ഡലം സെക്രട്ടറി യു ദിലീപ്, ഫെഡറേഷൻ ജില്ലാ ജനറല്‍ സെക്രട്ടറി വി സി മധു, കെ അനിലാൽ, ആർ ശ്രീകുമാർ, ഗോപൻ കരുമാടി, പി ബി ജോർജ്ജ്, എ പി റോയി, വി കെ ചന്ദ്രബോസ്, ഷിനു സെബാസ്റ്റ്യൻ, കൃഷ്ണകുമാർ സുകാന്ദ് അശോകൻ എന്നിവർ സംസാരിച്ചു.

Eng­lish Sum­ma­ry: Black sand min­ing; Day­light rob­bery of PSUs: TJ Angelos

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.