പാമ്പിനെ വീഴ്ത്താന്‍ കഴിവുള്ള ചിലന്തികളെക്കുറിച്ച് കേട്ടിടുണ്ടോ? എങ്കില്‍ അങ്ങനെയൊരു ചിലന്തിയുടെ വീഡിയോയാണ് ഇപ്പോള്‍ ട്വിറ്ററില്‍ വൈറലായിരിക്കുന്നത്. വലകെട്ടി ഇരയെ പിടിക്കാറുള്ള ചിലന്തിക്ക് എന്നാല്‍ ഇരയായികിട്ടിയത് പാമ്പായിരുന്നു. ചെറുപ്രാണികളെയാണ് വലകെട്ടി ചിലന്തികള്‍ പിടിച്ച് ഭക്ഷണമാക്കാറുള്ളത്. എന്നാല്‍ വലയില്‍ കുടുങ്ങിയ പാമ്പിനെ ആക്രമിക്കുന്ന ചിന്തിയുടെ വീഡിയോയാണ് ഇപ്പോള്‍ ഏവരെയും അതിശയിപ്പിക്കുന്നത്.
ലില്‍ ഗൈ എന്ന ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നാണ് വീഡിയോ പങ്കുവെച്ചത്. ബ്ലാക്ക് വിഡോ ഇനത്തില്‍പ്പെട്ട ചിലന്തിയാണ് പാമ്പിനെ ആക്രമിക്കുന്നത്. വടക്കന്‍ അമേരിക്കയിലാണ് ഈ ചിലന്തികളെ കാണാറുള്ളത്. ലോകത്ത് ഏറ്റവും വിഷമുള്ള ചിലന്തികളില്‍ ഒന്നാണ് ഇവ. റാറ്റില്‍ സ്‌നേക്കിന്റെ വിഷത്തേക്കാള്‍ 15 ശതമാനം മാരകമാണ് ബ്ലാക്ക് വിഡോയുടെ കടിയേറ്റാല്‍. പാമ്പിന്റെ തലയിലേക്ക് കയറി അക്രമിക്കുന്ന ചിലന്തിയാണ് വീഡിയോയില്‍.
THE BLACK WIDOW SPIDER WON..SHE HADE HER WEB ALREADY PREPARE FOR THE SNAKE & THAT’S HOW SHE GOT THE UPPER HAND ️ pic.twitter.com/kTvJTvKAth
— LIL GUY (@LILGUYISBACK) February 26, 2023
English Summary;black widow spider attacked snake video went viral
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.