
ബീഹാറിലെ സിവാൻ ജില്ലയിൽ അനധികൃത പടക്കനിർമ്മാണ ശാലയിലുണ്ടായ സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ഹുസൈൻ ഗഞ്ച് ബ്ലോക്കിലെ ബർഗാം ഗ്രാമത്തിൽ വ്യാഴാഴ്ചയാണ് അപകടം നടന്നത്. പടക്കങ്ങൾ നിർമ്മിച്ചിരുന്ന വീടിന്റെ ഉടമസ്ഥനായ മുർത്താസ അൻസാരി(50) ആണ് മരിച്ചത്. സ്ഫോടനത്തിൽ ഇയാളുടെ കുടുംബത്തിലെ മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
മുഖ്യമന്ത്രി നിതീഷ് കുമാർ ‘സമൃദ്ധി യാത്രയുടെ’ ഭാഗമായി ഹുസൈൻ ഗഞ്ചിൽ സന്ദർശനം നടത്തുന്ന അതേ ദിവസം തന്നെയാണ് സ്ഫോടനം നടന്നതെന്നത് ഗൗരവം വർദ്ധിപ്പിക്കുന്നു. എന്നാൽ മുഖ്യമന്ത്രിയുടെ പരിപാടി നടന്ന സ്ഥലത്തുനിന്ന് ഏകദേശം അഞ്ച് കിലോമീറ്റർ അകലെയാണ് അപകടം നടന്ന വീട്. മുമ്പ് പടക്കങ്ങൾ നിർമ്മിച്ചതിന് മുർത്താസ അൻസാരിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നതായി അധികൃതർ വ്യക്തമാക്കി. പരിക്കേറ്റവരെ സമീപത്തെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.