
ജമ്മു കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ വെള്ളിയാഴ്ച രാത്രിയുണ്ടായ വൻ സ്ഫോടനത്തിൽ 7 പേർ കൊല്ലപ്പെട്ടു. 20 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ അഞ്ച് പേരുടെ നില ഗുരുതരമാണെന്ന് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു. ഫരീദാബാദിൽ നിന്നും പിടിച്ചെടുത്ത സ്ഫോടകവസ്തുക്കൾ പരിശോധിക്കുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്. ഭീകരരിൽ നിന്ന് പിടിച്ചെടുത്ത അമോണിയം നൈട്രേറ്റ് ഉൾപ്പെടെയുള്ളവ ഇവിടെയാണ് സൂക്ഷിച്ചിരുന്നത്. കൊല്ലപ്പെട്ടവരിൽ ഏറെയും പൊലീസ്, ഫോറൻസിക് ഉദ്യോഗസ്ഥരാണ്.
ശ്രീനഗറിൽ നിന്നുള്ള തഹസിൽദാർ അടക്കം രണ്ട് ഉദ്യോഗസ്ഥരും മരിച്ചതായാണ് വിവരം. പരിക്കേറ്റവരെ ഇന്ത്യൻ ആർമിയുടെ 92 ബേസ് ആശുപത്രിയിലും സ്കിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സ്ഫോടനത്തിൻ്റെ ആഘാതത്തിൽ സ്റ്റേഷനും വാഹനങ്ങളും പൂർണ്ണമായും കത്തിയമർന്നു. ഉഗ്രശബ്ദത്തോടെയായിരുന്നു സ്ഫോടനമെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. മുതിർന്ന ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തുകയാണ്. പ്രദേശം പൂർണ്ണമായും സുരക്ഷാസേന വളഞ്ഞിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.