കര്‍ണാടകയിലെ ബല്‍ത്തനഗഡിയില്‍ പടക്ക നിര്‍മാണ ശാലയിലുണ്ടായ സ്ഫോടനത്തില്‍ മലയാളികളുള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു. കുക്കെഡി ഗ്രാമത്തിലെ സോളിഡ് ഫയർ വർക്ക് എന്ന സ്ഥാപനത്തിലാണ് സ്ഫോടനമുണ്ടായത്.
സ്വാമി, വര്‍ഗീസ് എന്നിവരാണ് മരിച്ച മലയാളികളെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഹസന്‍ സ്വദേശിയായ ചേതന്‍ ആണ് മരിച്ച മൂന്നാമന്‍. ഒരു മലയാളി ഉള്‍പ്പെടെ ആറുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും പ്രാദേശികവൃത്തങ്ങള്‍ വ്യക്തമാക്കുന്നു.
സ്‌ഫോടനത്തില്‍ സ്ഥാപനം പൂര്‍ണമായും കത്തി നശിച്ചു. അപകടസമയം സ്ഥാപനത്തിന് ലൈസൻസുണ്ടായിരുന്നോ എന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിച്ച് വരികയാണെന്ന് പൊലീസ് പറഞ്ഞു.
English Summary: Blast in firecracker factory: Three dead including Malayalees in Karnataka
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.