29 December 2024, Sunday
KSFE Galaxy Chits Banner 2

തമിഴ്‌നാട്ടിലെ പടക്ക കമ്പനിയിൽ സ്ഫോടനം;ഒരാൾ കൊല്ലപ്പെട്ടു

Janayugom Webdesk
സേലം
September 4, 2024 5:24 pm

തമിഴ്‌നാട്ടിലെ സേലത്ത് പടക്ക കമ്പനിയിലുണ്ടായ സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തിയ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൽ മരിച്ചവരുടെ കുടുംബത്തിന് 3 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 1ലക്ഷം രൂപയും നഷ്ട പരിഹാരം പ്രഖ്യാപിച്ചു.

കഴിഞ്ഞ ദിവസം സംസ്ഥാനത്തെ തൂത്തുക്കുടിയിലെ പടക്ക നിർമ്മാണ യൂണിറ്റിൽ തീപിടുത്തം ഉണ്ടായി ദിവസങ്ങൾക്ക് ശേഷമാണ് പ്രസ്തുത സംഭവം. ശിവശക്തി പടക്ക നിർമ്മാണ ശാലയിലുണ്ടായ തീപിടുത്തത്തിൽ രണ്ട് പേർ മരിക്കുകയും 4 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കല്യാണങ്ങൾക്കും ഉത്സവങ്ങൾക്കും മറ്റുമായി ഇവിടെ പടക്കം സൂക്ഷിച്ചിരുന്നതായി അധികൃതർ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.