പഞ്ചാബ് അമൃത്സറില്‍ സുവര്‍ണ ക്ഷേത്രത്തിന് സമീപത്ത് സ്‌ഫോടനം. ആറോളം പേര്‍ക്ക് പരിക്കേറ്റതായാണ് വിവരമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.ശനിയാഴ്ച രാത്രിയാണ് സംഭവം.സ്ഥലത്തെത്തിയ ഫോറന്‍സിക് വിദഗ്ധര്‍ പരിശോധന നടത്തി. പൊട്ടിയ ജനാലയ്ക്കരികില്‍ ഒരു തരം പൊടി കണ്ടെത്തിയതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
സ്‌ഫോടന സമയം സമീപത്ത് കൂടി ഓട്ടോയില്‍ സഞ്ചരിച്ച ആറ് പെണ്‍കുട്ടികള്‍ക്ക് കണ്ണാടിച്ചില്ലുകള്‍ തെറിച്ച് പരിക്കേറ്റതായി പ്രദേശിവാസികള്‍ പറഞ്ഞു. അതേസമയം ഭീകരാക്രമണമാണെന്ന് പ്രദേശത്തുള്ളവര്‍ കരുതിയതെങ്കിലും അപകടം മാത്രമാകാനാണ് സാധ്യതയെന്നാണ് പൊലീസ് വൃത്തങ്ങള്‍ പിന്നീട് അറിയിച്ചു. സംഭവത്തെ കുറിച്ച് ഒന്നും പറയാറായിട്ടില്ലെന്ന് അമൃത്സര്‍ കമ്മിഷ്ണര്‍ നൗനിഹാല്‍ സിങ് പറഞ്ഞു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കരുതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. നിലവില്‍ അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.
English Summary; Blast near Golden Temple in Punjab
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.